തിരുവനന്തപുരം:പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സംസ്ഥാനത്തെ എ എ വൈ, മുന്‍ഗണന വിഭാഗത്തില്‍പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. എ.എ.വൈ (മഞ്ഞ) കാര്‍ഡുകാര്‍ക് 20, 21 തീയതികളിലും മുന്‍ഗണന (പിങ്ക്) കാര്‍ഡുകാര്‍ക് ഏപ്രില്‍ 22 മുതലും ആണ് അരി വിതരണം ചെയുന്നത്. മുന്‍ഗണന വിഭാഗങ്ങള്‍ക് ഉള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റും 22 മുതല്‍ നല്‍കും.
തിരക്ക് ഒഴിവാക്കുന്നതിനായി പിങ്ക് കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം അനുസരിച്ചാണ് അരിയും ഭക്ഷ്യ കിറ്റും വിതരണം ചെയുന്നത്. അക്കം ഒന്നില്‍ അവസാനിക്കുന്നവര്‍ക്ക് 22നും, 2ന് 23, 3ന് 24, 4ന് 25, 5ന് 26, 6ന് 27, 7ന് 28, 8ന് 29, 9, 0 എന്നിവര്‍ക്ക് 30നുമാണ് സാധനങ്ങള്‍ ലഭ്യമാകുന്നത്. ഈ ദിവസങ്ങളില്‍ മാത്രം കടകളില്‍ നിന്ന് വിഹിതം വാങ്ങാന്‍ ശ്രദ്ധിക്കണം എന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് ഇതിനു ശേഷമാകും നല്‍കുക.
പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓരോ വ്യക്തിക്കും 5 കിലോ വീതം അരിയാണ് ലഭിക്കുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ അതാത് റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സമീപത്തുള്ള കടയില്‍ നിന്നും കിറ്റ് വാങ്ങാവുന്നതാണ്. ഇതിനായി വാര്‍ഡ് മെമ്പര്‍ അല്ലെങ്കില്‍ കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രില്‍ 21 ന് മുന്‍പ് കിറ്റ് വാങ്ങുന്ന റേഷന്‍ കടയില്‍ സമര്‍പ്പിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: