തിരുവനന്തപുരം: കോവിഡ് ഡാറ്റ കൈകാര്യം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കരാര്‍ നല്‍കിയത് തന്റെ ഉത്തരവാദിത്വത്തിലാണെന്ന ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ പ്രഖ്യാപനത്തില്‍ അദ്ദേഹത്തേയും പിണറായി സര്‍ക്കാരിനേയും ട്രോളി ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍.
കോവിഡ് രോഗ സമയത്ത് വകുപ്പുമന്ത്രി പോലും അറിയാതെ ഇത്ര വലിയ റിസ്‌ക് എടുത്ത് സ്പ്രിംഗ്ലര്‍ കരാര്‍ ഒപ്പിട്ട ഐടി സെക്രട്ടറി ശിവശങ്കരന് അഭിനന്ദനങ്ങള്‍.അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കില്‍ കേരളം കോവിഡില്‍ മുങ്ങിയേനെ.എന്തായാലും നമ്മുടെ സംസ്ഥാനത്തെ കോവിഡിന്റെ പടര്‍ച്ചയില്‍ നിന്നും രക്ഷപെടുത്തിയ ഐടി സെക്രട്ടറിക്ക് അഭിനന്ദനം. ഇന്ന് ശിവശങ്കരന്‍ ചിന്തിക്കുന്നത് നാളെ ലോകം ചിന്തിക്കുന്നെന്നും സന്ദീപ് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കരാര്‍ നല്‍കുമ്പോള്‍ നിയമോപദേശം തേടിയിരുന്നില്ലെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വന്തം റിസ്‌കിലാണ് കരാറുമായി മുന്നോട്ട് പോയത്. ഇതിനുള്ള വിവേചന അധികാരം ഉണ്ടെന്നും ഐടി സെക്രട്ടറി വിശദീകരിക്കുന്നു. സേവനം പൂര്‍ണ്ണമായും സൗജന്യം ആണെന്നും ഡാറ്റായുടെ സ്വകാര്യത സംബന്ധിച്ച് ഒരു സംശയവും ഇല്ലായിരുന്നു എന്നുമാണ് ഐടി സെക്രട്ടറിയുടെ വിശദീകരണം. ഡാറ്റ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന്റെ കരാര്‍ വ്യവസ്ഥകളെല്ലാം മുന്‍ നിശ്ചയപ്രകാരം ഉള്ളതാണ്,. അത് സേവനം വാങ്ങുന്ന കക്ഷിക്ക് മാറ്റാന്‍ കഴിയില്ലെന്നും എം ശിവശങ്കര്‍ പറയുന്നു.
അതേസമയം, ഇടപാടില്‍ സര്‍ക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എല്ലാം ഉദ്യോഗസ്ഥ തലത്തില്‍ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം. ശിവശങ്കര്‍ സെക്രട്ടറിയായ ശേഷം ഐടി വകുപ്പില്‍ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷണം വേണം. ഐടി സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളിലാകെ ദുരൂഹതയുണ്ട്. കേവലം ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഇടപാടാണിതെന്ന് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: