കോഴിക്കോട്: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് സത്യം തുറന്ന് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രിയാണ് ഇടപാടിന് പ്രധാന ഉത്തരവാദിയെന്നും ഐടി സെക്രട്ടറി പറഞ്ഞതെല്ലാം പച്ചകള്ളമാണെന്നും സുരേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ കാലത്തേതു പോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബന്ധുക്കളും സില്‍ബന്തികളും മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന അവസ്ഥ വന്നിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ എങ്ങനെയാണോ ദുരുപയോഗം നടന്നത് ആ രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥാപിത താല്പര്യക്കാര് ദുരുപയോഗിക്കുന്നതെന്നും അറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും കെ സുരേന്ദ്രന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: