തിരുവനന്തപുരം: സംസ്ഥാന റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി അപ്പലേറ്റ് െ്രെടബ്യൂണല്‍ ചെയര്‍മാനായി ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി. ഉബൈദിനെ നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിലും വിവാദം. ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി ഉത്തരവ് ശരിവയ്ക്കുകയും സിബിഐക്കെതിരേ അതിരൂക്ഷ പരാമര്‍ശം നടത്തുകയും ചെയ്ത ഹൈക്കോടതി ജസ്റ്റിസാണ് പി. ഉബൈദ്. വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായി കെ.എം. ഷാജഹാനാണ് നിയമത്തിനു പിന്നില്‍ പിണറായിയിലെ ലാവ്ലിന് കേസില്‍ നിന്നു രക്ഷിച്ചതിന്റെ പ്രത്യുപകാരമാണെന്നും ഫേസ്ബുക്കില്‍ കുറിച്ചത്.
ഹൈക്കോടതി സര്‍ക്കാരിന് നല്കിയ നാലു പേരുടെ പട്ടികയില്‍ നിന്നാണ് ഉബൈദിനെ തിരഞ്ഞടുത്തത്. വിരമിച്ച ജസ്റ്റിസുമാരായ കെ.പി.ജ്യോതീന്ദ്രനാഥ്, എ.എം.ബാബു, ആനീ ജോണ്‍ എന്നിവരായിരുന്നു പട്ടികയിലെ മറ്റു മൂന്നുപേര്‍. ഇതില്‍ നിന്നു ഉബൈദിനെയാണ് പിണറായി സര്‍ക്കാര്‍ അധ്യക്ഷനായി തെരഞ്ഞെടുത്ത്.
ലാവ്ലിന് കേസില്‍ നിന്നു പിണറായിയെ കുറ്റവിമുക്തനാക്കിയപ്പോള്‍ ഹൈക്കോടതി ജസ്റ്റിസായിരുന്നു ഉബൈദ് സിബിഐക്കെതിരെ നടത്തിയത് രൂക്ഷ വിമര്‍ശനമായിരുന്നു. പിണറായി വിജയനെ തിരഞ്ഞുപിടിച്ച് കേസില്‍ പ്രതി ചേര്‍ക്കാന്‍ സിബിഐ ശ്രമിച്ചുവെന്നതായിരുന്നു ഗുരുതര പരാമര്‍ശം. ലാവ്ലിന് ഇടപാടുമായി ബന്ധമുള്ള മറ്റു വൈദ്യുതി വകുപ്പ് മന്ത്രിമാരെ ഒഴിവാക്കിയ സിബിഐ, പിണറായി വിജയനെ മാത്രം എന്തിനു പ്രതിയാക്കിയെന്ന സുപ്രധാന ചോദ്യമാണ് വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് പി.ഉബൈദ് ഉന്നയിച്ചു.
കേസുമായി ബന്ധപ്പെട്ട് പിണറായിയെ ബലിയാടാക്കിയ സിബിഐ, അദ്ദേഹത്തെ മാത്രം വേട്ടയാടിയതില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന നിര്‍ണായക നിരീക്ഷണവും ഹൈക്കോടതി നടത്തി. കെഎസ്ഇബി ആസൂത്രണം ചെയ്ത പദ്ധതിയാണ് ലാവ്ലിന്. അത് നടപ്പാക്കുകയാണ് ഒന്ന്, ഏഴ്, എട്ട് പ്രതികള്‍ ചെയ്തത്. ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ച സന്ദര്‍ഭത്തില്‍ എന്തെങ്കിലും വിവരം പിണറായി വിജയന് മറച്ചുവച്ചിട്ടില്ല.
വളരെ കുറഞ്ഞകാലം മാത്രം മന്ത്രിസ്ഥാനത്തിരുന്ന പിണറായി വിജയന് ഇത്ര വലിയൊരു പദ്ധതിയില്‍ ആസൂത്രണം നടത്താന്‍ സമയം ലഭിച്ചുവെന്ന് കരുതാന്‍ സാധിക്കില്ല. പിണറായിക്കു ശേഷം വന്ന വൈദ്യുതി മന്ത്രിമാരും കാന്‍സര്‍ സെന്ററിന് സഹായം തേടി കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും പിണറായി വിജയന് മാത്രം പ്രതിപ്പട്ടികയില്‍ വന്നതില്‍ സിബിഐയുടെ രാഷ്ട്രീയവുും ഉബൈദ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: