Categories: India

ഇന്‍ഡോറില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍; ആശങ്കയില്‍ മലയാളി സമൂഹം

നിലവില്‍ ഒരു മലയാളിക്ക് മാത്രമാണ് ഇവിടെ രോഗം സ്ഥീരീകരിച്ചത്. ഇവര്‍ സ്വകാര്യസ്ഥാപനത്തിലെ നഴ്‌സാണ്. ഹോട്ട്‌സ്‌പോട്ടായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലവില്‍ നഗരത്തിലുള്ളത്.

Published by

ന്യൂദല്‍ഹി: കൊവിഡ് ഹോട്ട്‌സ്‌പോട്ട് നഗരങ്ങളില്‍ ഒന്നായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇവിടുത്തെ മലയാളി സമൂഹം.  

നിലവില്‍ ഒരു മലയാളിക്ക് മാത്രമാണ് ഇവിടെ രോഗം സ്ഥീരീകരിച്ചത്. ഇവര്‍ സ്വകാര്യസ്ഥാപനത്തിലെ നഴ്‌സാണ്. ഹോട്ട്‌സ്‌പോട്ടായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലവില്‍ നഗരത്തിലുള്ളത്.  

ഇന്‍ഡോറില്‍ ഒരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ദേശീയ ശരാശരിയെക്കാള്‍ മൂന്ന് മടങ്ങാണ് ഇന്‍ഡോറിലെ ഇപ്പോഴത്തെ മരണനിരക്ക്. മുപ്പതിനായിരം മലയാളികള്‍ ഇവിടെ താമസിക്കുന്നുവെന്നാണ് ഇന്‍ഡോര്‍ മലയാളി സമാജത്തിന്റെ കണക്കുകള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by