ന്യൂദല്‍ഹി: ഹിമാചലില്‍ കൊറോണ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. അതേസമയം, രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്.
ദല്‍ഹി കലാവതി സരുണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ദല്‍ഹി സര്‍ക്കാര്‍ മരണം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തുന്ന എല്ലാവരെയും പരിശോധിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: