തലശ്ശേരി : കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യമാസകലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ തലശ്ശേരി നഗരത്തിലെ അശരണരേയും അഗതികളെയും സഹായിക്കാനായി സേവാഭാരതി തലശ്ശേരി താലൂക്ക് സമിതി ആരംഭിച്ച അന്നദാനം ഇരുപത്തിയാറ് ദിവസം പിന്നിട്ടു.
നിത്യേന മുന്നൂറോളം പേര്‍ക്കാണ് അന്നദാനം നല്കി വരുന്നത് .തലശ്ശേരി നഗരത്തിലെ തെരുവിന്റെ മക്കളെ പുനരധിവസിപ്പിച്ച എംഇഎസ് പുനരധിവാസ കേന്ദ്രത്തിലും ഇതിന് പുറമെ തലശ്ശേരി നഗരത്തിലെ ലോഡ്ജുകളില്‍ ഒറ്റപ്പെട്ടുപോയവര്‍, വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍, വിവിധ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയ മുന്നൂറോളം ആളുകള്‍ക്ക് ഇന്നും സേവാഭാരതി ഭക്ഷണം വിതരണം ചെയ്തു.
ഇന്ന് എംഇഎസ് പുനരധിവാസ കേന്ദ്രത്തില്‍ നടന്ന ഭക്ഷണ വിതരണത്തിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എഡിഎം എം.പി. മേഴ്സി , തലശ്ശേരി തഹസില്‍ദാര്‍ രാജശേഖരന്, വില്ലേജ് ഓഫീസര്‍ രാജേഷ് , ആര്‍എസ്എസ് സഹ പ്രാന്ത സമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ് ബാബു , സേവാഭാരതി തലശ്ശേരി താലൂക്ക് അദ്ധ്യക്ഷന്‍ അഡ്വ.പി. പ്രേമരാജന്‍, ട്രഷറര്‍ കെ.കെ. നിഷാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: