തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ അഴിമതി കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുമ്പോള്‍ പിണറായിയുടെ മുന്‍പത്തെ നിലപാടുകളിലുള്ള മലക്കം മറിച്ചിലും വ്യക്ത്യം. ഒരോ വിഷയത്തില്‍ വ്യത്യസ്ഥ സമയങ്ങളില്‍ വ്യത്യസ്ഥ നിലപാടുകളാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. ഇതിനുള്ള പ്രധാനതെളിവ് മൂന്നു വര്‍ഷം മുമ്പ് അദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ്. സ്വകാര്യതക്കുളള അവകാശം ഭരണഘടനാനുസൃതമായ മൗലികാവകാശമായി അംഗീകരിച്ച സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധിയെ അനുകൂലിച്ചായിരുന്നു 2017 ആഗസ്റ്റ് 24ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ വിധി എന്തുകൊണ്ടും സ്വഗതാര്ഹമാണ്.
സ്വകാര്യതക്കുളള ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമത്തിനാണ് തിരിച്ചടി. ഈ വിധിയില്‍ കേരള സര്‍ക്കാരിന് പ്രത്യേകം സന്തോഷിക്കാന്‍ അര്‍ഹതയുണ്ട്. ലോകം ഉറ്റുനോക്കിയ ഈ കേസില്‍ കേരള സര്‍ക്കാര്‍ എടുത്ത നിലപാട് സാധൂകരിക്കുന്നതാണ് വിധിയെന്നും അന്നു പിണറായി പറഞ്ഞത്.
ആധാറിന് വേണ്ടി ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിദേശ കമ്പനികളും സ്വകാര്യ കുത്തക കമ്പനികളുമാണെന്ന വ്യാജആരോപണവും പിണറായി അന്ന് ഉയര്‍ത്തിയിരുന്നു. ഈ കമ്പനികള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിക്കാന്‍ വലിയ സാധ്യതയുണ്ട്. ഇത്തരം ദുരുപയോഗം സ്വകാര്യതക്കുളള മൗലികാവകാശം നിഷേധിക്കലാണെന്ന് അന്നു നിലപാട് എടുത്ത മുഖ്യമന്ത്രിയാണ് ഇന്ന് എല്ലാവരുടെ ആരോഗ്യപരമായ വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ കമ്പനിക്ക് നല്‍കിയത്.
എന്തുകൊണ്ട് സ്പ്രിങ്ക്ളര്‍ എന്ന കമ്പനിയെ മാത്രം തെരെഞ്ഞെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പിണറായി ഇതുവരെ നല്‍കിയിട്ടില്ല. രോഗബാധ ഉണ്ടായപ്പോള്‍ പെട്ടെന്ന് വിശകലനം ചെയ്യാനായി സോഷ്യല്‍ മീഡിയയിലൂടെ വന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പരിണിക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇത്തരം സന്ദര്‍ഭത്തില്‍ എല്ലാ നടപടികളും നടത്താനാകില്ലെന്നുള്ള ന്യായവും മുഖ്യമന്ത്രി നിരത്തി. രാജ്യത്തിന് അകത്തുള്ള അവരുടെ സെര്‍വറിലാണ് ആദ്യം വിവരങ്ങള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അത് സിഡിറ്റിന്റെ നിയന്ത്രണത്തിലുള്ള സെര്‍വറിലേക്ക് നല്‍കിയെന്നും സമ്മതിച്ചു. മാത്രമല്ല കമ്പനി ഉടമ മലയാളി ആയതിനാലാണ് കരാര്‍ നല്‍കിയതെന്ന സ്ഥിരം പല്ലവിയും മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.
ഡാറ്റാ തട്ടിപ്പില്‍ പ്രതിയായത് നിസാരകാര്യമാണെന്നും വലിയ കമ്പനികള്‍ക്കെതിരെ കേസുകളും നിയമ നടപടികളും സാധാരണമാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. കേസ് നടക്കുന്നതിനാല്‍ എല്ലാ വിവരങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചെന്നും മുഖ്യമന്ത്രി പറയുന്നു. സെപ്തംബര്‍ വരെ സൗജന്യം ആണെന്നും അതിന് ശേഷം സേവനം തുടരണമെങ്കില്‍ മാത്രം ഫീസ് കമ്പനി അറിയിക്കുമെന്നും മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ചെലവ് അറിയിക്കുമെങ്കിലും പണം നല്‍കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി ഇപ്പോഴും ഉയര്‍ത്തുന്ന വാദം. സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ അന്താരാഷ്ട്ര കരാറായാലും നിയമ വകുപ്പ് അറിയേണ്ടതല്ലെന്ന വിചിത്ര വാദവും മുഖ്യമന്ത്രി നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: