കൊച്ചി: ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന താഴ്ന്ന വരുമാനക്കാരായ വോഡഫോണ്‍ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ഇന്‍കമിങ് കാലാവധി മെയ് മൂന്നു വരെ ദീര്‍ഘിപ്പിച്ചു. ഇതനുസരിച്ച് ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന ഐഡിയയുടേയും വോഡഫോണിന്റേയും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ പ്ലാന്‍ കാലാവധി കഴിഞ്ഞാലും ഇന്‍കമിങ് കോളുകള്‍ ലഭിക്കുന്നത് തുടരും. ഈ ഇന്‍കമിങ് കാലാവധി വിപുലീകരണം വരും ദിവസങ്ങളില്‍ യോഗ്യരായ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യും.
ബുദ്ധിമുട്ടേറിയ ഈ വേളയില്‍ ഉപഭോക്താക്കള്‍ കണക്ടഡ് ആയിരിക്കണം എന്ന കാര്യത്തില്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു. 90 ദശലക്ഷം ഉപഭോക്താക്കളുടെ കാലാവധിയാണ് തങ്ങള്‍ മെയ് മൂന്നു വരെ ദീര്‍ഘിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: