റിയാദ് : രാജ്യത്ത് ഇത്വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സൗദിയില്‍ കൊറോണ വ്യാപനത്തിന്റെ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 762 കൊറോണ വൈറസ് കേസുകള്‍ ആണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സൗദി അറേബ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 7142 കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആകെ മരണം 87ല്‍ എത്തി. നാല് മരണങ്ങള് ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്തെ പുണ്യനഗരങ്ങള്‍ ആയ മക്കയിലും മദീനയിലും ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിട്ടുള്ളത്. മക്കയില്‍ 325ഉം , മദീനയില്‍ 197ഉം ആണ് ഇന്ന് രേഖപ്പെടുത്തിട്ടുള്ളത്.
ലേബര്‍ ക്യാമ്പുകളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും ആണ് വൈറസ് കൂടുതല്‍ പടര്‍ന്നു പിടിക്കുന്നതെന്നു മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രേദേശങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകളും പ്രീതിരോധനടപടികളും ശക്തമാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: