തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാര്‍ വിവാദങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വീണ്ടും തുടങ്ങുന്നു. തിങ്കളാഴ്ചയാണ് ഇനി വാര്‍ത്താ സമ്മേളനം നടത്തുക. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പട്ട് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ശക്തമാവുകയും ലീഗ് നേതാവും എംഎല്‍എയുമായ കെ.എം. ഷാജി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനങ്ങള്‍ തത്കാലം അവസാനിക്കുന്നതായി അറിയിച്ചത്. പ്രധാനപ്പെട്ട എന്തെങ്കിലും വരുമ്പോള്‍ കാണാമെന്നും പറഞ്ഞാണ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നിര്‍ത്തുകയാണെന്ന് പറഞ്ഞത്.
ഇതോടെ ആരോപണത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനാണ് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അമേരിക്കയില്‍ ഡാറ്റാമോഷണത്തിന് കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംക്ലര്‍. ഐടി സെക്രട്ടറി ശിവശങ്കര്‍ സ്വകാര്യ കമ്പനിയുടെ ഏജന്റാണെന്നും വിമര്‍ശിച്ചു. എന്നാല്‍ കൃത്യമായ മറുപടി മുഖ്യമന്ത്രി നല്കുകയുണ്ടായില്ല. ഒടുവില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്സലോജിക്കുമായി സ്പ്രിംക്ലറിന് ബന്ധമുണ്ടെന്ന ആരോപണവുമായി പി.ടി. തോമസ് രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് വാര്‍ത്താ സമ്മേളനം വീണ്ടും ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം ലോകത്തില്‍ ഒരു കാര്യവും രഹസ്യമല്ല. സ്പ്രിംക്ലര്‍ വിവാദത്തില്‍ ഒരു കാര്യവും ഇല്ലെന്ന് മന്ത്രി ഇ.പി. ജയരാജന് അറിയിച്ചു. എന്തുവിവരം വേണമെങ്കിലും പരസ്യമാക്കാവുന്ന സ്ഥിതിയാണ് ലോകത്തുള്ളത്. എന്നാല്‍ സംസ്ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം കൊട്ടിപ്പാടാനുള്ളതല്ല. പുറത്ത് പറയേണ്ട കാര്യമേ പറയൂ. പ്രതിപക്ഷം എന്തോ നിധി കിട്ടിയപോലെ സ്പ്രിംക്ലര്‍ വിവാദമാക്കുകയാണെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: