തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തില്‍ കേരളത്തിന് ഏറെ ആശ്വാസം. ഇന്നലെ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രം. പത്തു പേര് കൂടി രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെയാണ് കോഴിക്കോട് സ്വദേശിക്ക് വൈറസ് ബാധിച്ചത്.
കാസര്‍കോട് ആറു പേരുടേയും എറണാകുളം രണ്ടു പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 255 പേര് ഇതുവരെ രോഗമുക്തി നേടിയത്.
നിരീക്ഷണം 78,980 പേരിലേക്ക് എത്തി. ഇവരില്‍ 78,454 പേര് വീടുകളിലും 526 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്നലെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: