ന്യൂദല്‍ഹി: കൊറോണയെ നേരിടാന്‍ ആര്‍ബിഐ സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ മുന്‍കൂര്‍ തുക വര്‍ധിപ്പിച്ചു. നിത്യനിദാനച്ചെലവിന് എടുക്കാവുന്ന വായ്പ്പാ തുകയില്‍ നിന്ന് 60 ശതമാനം വരെ ഒരോ സംസ്ഥാനത്തിനും മുന്‍കൂറായി വാങ്ങാനാണ് ഇന്നലെ അനുമതി നല്‍കിയത്.
കൊറോണയും ലോക്ഡൗണും കണക്കിലെടുത്താണിത്. അതായത് സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടി 51,600 കോടി രൂപവരെ മുന്‍കൂറായി എടുക്കാം. ഇതുവരെ ഇത് 3225 കോടിയായിരുന്നുവെന്ന് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിന് ഇതുവരെ വെയ്സ് ആന്‍ഡ് മീന്‍സ് പ്രകാരം എടുക്കാവുന്ന പരമാവധി തുക 1215 കോടിയായിരുന്നു. ഇത് 1944 കോടിയായി ഉയര്‍ത്തി. ഇതിന് വെറും 4.4 ശതമാനം മാത്രമാണ് പലിശ. നാണയപ്പെരുപ്പം കുറഞ്ഞതായും ആര്‍ബിഐ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: