മുംബൈ : കോവിഡ് ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥരിലേക്കും വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ മുംബൈയില്‍ നാവികസേനയിലെ ഇരുപതോളം ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നേവിയുടെ വെസ്റ്റേണ്‍ കമാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് പിന്തുണ നല്കുന്ന തീരത്തുള്ള സേന വിഭാഗത്തിലെ അംഗങ്ങള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മുംബൈ തീരത്തുള്ള ഐഎന്‍എസ് ആന്‍ഗ്രേയിലാണ് കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നത്. ഇവരെ കൊളാബയിലുള്ള നാവിക സേനയുടെ പ്രത്യേക ആശുപത്രിയായ അശ്വിനിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിച്ചുണ്ട്. ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിലാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: