ന്യൂദല്‍ഹി : ഇന്ത്യ സര്‍ക്കാരിന്റെ പെന്ഷന് അഭിമാനപൂര്‍വ്വം കൈപ്പറ്റുന്ന പൗരനാണ്. രാജ്യത്തിന്റെ നിലവിലെ അടിയന്തിര സാഹചര്യത്തില്‍ തന്റെ സമ്പാദ്യമായ ഒരു കോടി രൂപ പിഎം കെയറിലേക്ക് സംഭാവന ചെയ്ത് മുന്‍ പ്രതിരോധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്. പ്രതിരോധ മന്ത്രാലയത്തിന്റെ എഞ്ചിനീയറിങ് വിഭാഗം മേധാവി സുരേന്ദ്ര മോഹനും കുടുംബവുമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്‍കിയത്.
‘ഇന്ത്യാ സര്‍ക്കാറിന്റെ പെന്ഷന് അഭിമാനപൂര്‍വ്വം മേടിക്കുന്ന ഒരു പൗരനാണ് താന്‍. മിക്കവാറും പെന്‍ഷന്റെ 25 ശതമാനം മാത്രമേ ചിലവിനായി ഉപയോഗിക്കേണ്ടി വരാറുള്ളു. താന്‍ ആഡംബര ജീവിതം ഒരിക്കലും നയിച്ചിട്ടില്ല. അതിനോട് താല്‍പ്പര്യവുമില്ല. ആരോഗ്യകാര്യത്തില്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങളാണ് സൈനിക വിഭാഗമായതിനാല്‍ ലഭിക്കുന്നത്. അതിനാല്‍ തങ്ങളുടെ സമ്പാദ്യം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണ്’. ഇതാണ് അദ്ദേഹത്തിന്റെ വരികള്‍.
ഉത്തര്‍പ്രദേശ് സ്വദേശിയായ സുരേന്ദ്രന് പ്രതിരോധ മന്ത്രാലയത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേധാവി എന്ന ചുമതലയിലിരിക്കേ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. സഹോദരി അദിതി മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബാംഗമായി ഉള്ളത്. ഇരുവരും 40 വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ വിരമിച്ച ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ ഫ്ളാറ്റിലാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: