കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യാക്കാര്‍ക്ക് രജിസ്ട്രേഷന് ചെയ്യേണ്ട രണ്ടാമത്തെ ദിവസമായിരുന്നു ഇന്ന്. ഫര്‍വാനിയയിലും ജലീബിലിലേയും നാല് കേന്ദ്രങ്ങളിലുമായി ആയിരത്തോളം ആള്‍ക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി എത്തിച്ചേരുന്നത്. നോര്‍ത്ത് ഇന്ത്യാക്കാരുടെ രജിസ്ട്രേഷനാണ് ഇന്നും ഏറ്റവുമധികം നടന്നത്. ആദ്യദിനം രജിസ്ട്രേഷന് കഴിഞ്ഞവരെ സര്‍ക്കാരിന്റെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
ഫോണ്‍ ബില്‍ അടക്കാത്തവര്ക്കായി 30 ശതമാനം ഇളവ് ടെലിഫോണ്‍ കമ്പനികള്‍ അനുവദിച്ചിട്ടുണ്ട്. നിരവധിപേരാണ് ബില്‍ അടക്കാത്തതിനെത്തുടര്‍ന്ന് കേസ് നിലനില്‍ക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താനെത്തുന്നവരെ സഹായിക്കുന്നതിനായി ഭാരതീയ പ്രവാസി പരിഷത്, കെ.എം.സി.സി. തുടങ്ങിയ സംഘടകളുണ്ട്. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും വേണ്ട നിര്‍ദ്ദേശങ്ങളുമായി നാട്ടിലേക്ക് തിരിച്ചുപോകുന്നവര്‍ക്കായി സഹായങ്ങളുമായി പ്രവര്‍ത്തകര്‍ സെന്റുകളില്‍ സജീവമാണ്.
അംഗീകൃത സംഘടനകളുടെ കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തിയാണ് എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്. ഏപ്രില്‍ 20 വരെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് പൊതുമാപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: