ലക്നൗ: കൊറോണ വൈറസ് പ്രതിരോധത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്വന്തം സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് തിരികെ എത്തിക്കാനാണ് യുപി സര്‍ക്കാര്‍ പുതു ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ എത്തിക്കാനായി 200 ബസുകള്‍ അയക്കാന്‍ ഇന്നു മന്ത്രിസഭ തീരുമാനിച്ചു.
രാജസ്ഥാനിലെ കോട്ടയില്‍ മത്സരപരീക്ഷകളുടെ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങിപ്പോയത്. വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം, ശുദ്ധജലം, മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയെല്ലാം ബസുകളിലുണ്ടാവും. 25 വിദ്യാര്‍ഥികളെ വീതമാവും ഓരോ ബസുകളിലും കൊണ്ടുവരികയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
നേരത്തെ കൊറോണ വൈറസ് വ്യാപിച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങുമായി യോഗി ആദിത്യനാഥ് എത്തിയിരുന്നു. സംസ്ഥാനത്തെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് പ്രതിദിനം സര്‍ക്കാര്‍ 1000 രൂപ നല്‍കിയത് വന്‍ ശ്രദ്ധനേടിയിരുന്നു.. കൊറോണ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ സാധാരണ തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നത് മുന്നില്‍ക്കണ്ടാണ് യുപി സര്‍ക്കാരിന്റെ ഈ നടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ കണക്കുകള്‍ക്ക് അനുസരിച്ച് 25 ലക്ഷം തൊഴിലാളികള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 20 ലക്ഷത്തോളം നിര്‍മ്മാണ തൊഴിലാളികളും 5 ലക്ഷം മറ്റു കൂലിപ്പണിക്കാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: