ചെന്നൈ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യവസായ യുദ്ധം മുറുകുന്നതിനിടയില്‍ കടുത്ത തീരുമാനങ്ങളുമായി ചൈനയിലെ കൊറിയന്‍ കമ്പനികള്‍. ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തെക്കന്‍ കൊറിയയുടെ കമ്പനികള്‍ മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കൊറിയന്‍ സ്ഥാനപതി പ്രവര്‍ത്തിക്കുന്നുണ്ട്. ചില കമ്പനികള്‍ പ്രാഥമിക ഘട്ടത്തിലും മറ്റുള്ളവ വിപുലമായ ഘട്ടങ്ങളിലായിട്ടാണ് ആരംഭിക്കുക എന്നാണ് അറിയുന്നത്.
രണ്ട് ഇരുമ്പ് സ്റ്റീല്‍ കമ്പനികളും ചില സ്റ്റാര്‍ട്ടപ്പുകളും ഹോസ്പിറ്റാലിറ്റി മേഖലയിലെ ഒരു കമ്പനിയുമാണ് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതെന്ന് റിപ്പബ്ലിക് ഓഫ് കൊറിയയുടെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ യപ്പ് ലീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: