മട്ടാഞ്ചേരി: കൊറോണ വൈറസ് രോഗ പ്രതിരോധത്തില്‍ ഒന്നാം ഘട്ട ലോക്ഡൗണില്‍ ജില്ലയില്‍ 7,200 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂവില്‍ തുടങ്ങി 23ന് ആരംഭിച്ച സംസ്ഥാന ലോക്ഡൗണും 24 മുതല്‍ ഏപ്രില്‍ 14 വരെ രാജ്യവ്യാപകമായ ലോക്ഡൗണിന്റെ ഒന്നാംഘട്ട ലോക്ഡൗണുമായിരുന്നു.
ലോക്ഡൗണ്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന് വാഹനം പിടിച്ചെടുക്കല്‍, വിവിധതല ബോധവല്‍ക്കരണവും സത്യവാങ്ങ്മൂലവും തുടങ്ങി ഡ്രോണ്‍ നിരീക്ഷണം വരെ നടത്തിയാണ് പോലീസ് നിയമപാലനം നടത്തിയത്. ദു:ഖവെള്ളി, ഈസ്റ്റര്‍, വിഷു ആഘോഷങ്ങളില്‍ നേരിയ ഇളവുകളുണ്ടായെങ്കിലും നഗര ഗ്രാമീണ മേഖലകള്‍ കനത്ത നിരീക്ഷണത്തിലുമായിരുന്നു. ജില്ലയില്‍ റൂറല്‍ പോലീസാണ് 4900 കേസുകളെടുത്തത്. 2500 ഓളം കേസുകളാണ് നഗരമേഖലയിലേത്. അനാവശ്യ യാത്ര നടത്തിയതിന് ഇരുചക്രവാഹനങ്ങളും കാറുകളും ജീപ്പുമടക്കം 5000ത്തോളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായാണ് പ്രാഥമിക കണക്ക്.
വ്യാജമദ്യ വാറ്റിലും മദ്യവില്പന, കഞ്ചാവ് തുടങ്ങിയവയില്‍ എക്സൈസ് 20 ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തു. ഏപ്രില്‍ 11 മുതല്‍ കേസ് എടുത്ത് സത്യവാങ്ങ്മൂലം നല്കി വാഹനം മടക്കി നല്കി തുടങ്ങിയെങ്കിലും 60-70 ശതമാനം വാഹനങ്ങള്‍ മാത്രമേ ഉടമകള്‍ ഏറ്റെടുത്തിട്ടുള്ളുവെന്നും പറയുന്നു.
ലോക്ഡൗണ്‍ രണ്ടാം ഘട്ടത്തില്‍ നടപടികള്‍ ശക്തമാക്കിയെങ്കിലും 20 മുതലുള്ള അയവുകള്‍ നിരീക്ഷണത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: