ന്യൂദല്‍ഹി: ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച കൊറോണയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിലൂടെ ഫലപ്രദമായി നേരിടുമ്പോള്‍, അതിനെ തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തികളുമായി കോണ്‍ഗ്രസ്. വ്യാജ വാര്‍ത്തകളും ചിത്രങ്ങളും ട്വിറ്ററിലൂടെ പ്രചരിപ്പിച്ചാണ് കോണ്‍ഗ്രസ് വക്താവ് അമേരിക്കെ വി. നാരായണന് കേന്ദ്രത്തെ കരിതേയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ചെയ്തികള്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
യാതൊരുവിധ ആസൂത്രണങ്ങളുമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ തിക്ത ഫലമെന്ന രീതിയില്‍ കുറച്ച് കുട്ടികളുടെ ചിത്രങ്ങള്‍ ചേര്‍ത്താണ് കോണ്‍ഗ്രസ് വക്താവിന്റെ ട്വീറ്റ്.
എന്തായാലും മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് വക്താവിന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ട്വീറ്റിലൂടെ ഇയാള്‍ പ്രചരിപ്പിച്ച ചിത്രം പാക്കിസ്ഥാനിലെയാണെന്നും ഇന്ത്യയില്‍ നിന്നുള്ള ചിത്രമല്ല ഇതെന്നും ദി ലണ്ടന്‍ പോസ്റ്റിലെ ലേഖനത്തിലൂടെ വ്യക്തമായി. ലേഖനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് വക്താവും തന്റെ തെറ്റ് സമ്മതിച്ചു. താന്‍ ഒരു കാര്യം ചൂണ്ടിക്കാട്ടന്‍ മാത്രമാണ് ഈ ചിത്രം ഉപയോഗിച്ചതെന്നും ഇത് ഇന്ത്യയില്‍ സംഭവിച്ച കാര്യമല്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവ് അമേരിക്കെ വി. നാരായണന് തടിതപ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: