കുവൈറ്റ് സിറ്റി – വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് നിര്‍ദ്ദേശം നല്കി. വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കൊറോണ രോഗ നിരീക്ഷണം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനും ജനങ്ങള്‍ കൂട്ടം ചേരുന്നത് നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 119 പേര്‍ക്കാണ് രോഗ ബാധ സ്ഥിതീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1524 ആയിരിക്കുകയാണു. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 75 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 860 ആയി ഉയര്‍ന്നിരിക്കയാണ്. ഇന്ത്യാക്കാരില്‍ കൊറോണ വ്യാപനം തടയുന്നതിനായി രോഗ പ്രതിരോധത്തിനായി ആരോഗ്യമന്ത്രാലയം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ സമൂഹം കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ എന്പസി സമൂഹത്തോടെ ആവശ്യപ്പെട്ടു. രോഗബാധിതരുമായി സന്പര്‍ക്കം പുലര്ത്തിയവും പനി ചുമ ശ്വാസതടസ്സം തുടങ്ങിയ രോഗ ലക്ഷണമുള്ളവര്‍ ആരോഗ്യകേന്ദ്രത്തെ സമീപിക്കണമെന്നും കുവൈറ്റ് ഇന്ത്യന്‍ എന്പസി നിര്‍ദ്ദേശം നല്കി.
രാജ്യത്ത് ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 225 ആയി. ആകെ 1296 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 32പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണു. ഇവരില്‍ 16പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: