മുംബൈ: കൊറോണ വൈറസ് വ്യാപനം തടയാന്‍ 1,500 കോടി നല്‍കിയതിന് പിന്നാലെ പ്രതിരോധത്തിനായി 150 കോടി രൂപയുടെ സുരക്ഷാഉപകരണങ്ങള്ക്കൂടി നല്കി ടാറ്റാ ഗ്രൂപ്പ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ സുരക്ഷാ ഉപകരണങ്ങള്‍ വിമാനത്തിലെത്തിച്ചു നല്‍കുമെന്ന് ടാറ്റ വ്യക്തമാക്കി. ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പിന്തുണയോടെയാണ് ഇത്.
കവര്‍ഓള്‍, മാസ്ക്കുകള്‍, കൈയുറകള്‍, കണ്ണടകള്‍ എന്നിവയടങ്ങിയ പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്മെന്റ് കിറ്റുകള്‍, എന്‍ 95, കെഎന്‍95 മാസ്കുകള്‍, വിവിധ തരത്തിലുള്ള സര്‍ജിക്കല്‍ മാസ്കുകള്‍ എന്നിവയാണ് പ്രത്യേകമായി ഇറക്കുമതി ചെയ്യുന്നത്. ഏതാണ്ട് ഒരു കോടി ഉപകരണങ്ങള്‍ വിവിധ ബാച്ചുകളിലായി അടുത്ത ആഴ്ചകളില്‍ എത്തിക്കും.
മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ കോവിഡിനെതിരായുള്ള യുദ്ധത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ചെയര്മാന് രത്തന്‍ എന്‍. ടാറ്റയുടെ ആഹ്വാനത്തെതുടര്‍ന്നാണ് ടാറ്റ ട്രസ്റ്റ്സിന്റെ ഈ നടപടി. രാജ്യത്ത് കോവിഡ് രോഗബാധ ചെറുക്കാനുള്ള നടപടികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് ടാറ്റ ഗ്രൂപ്പാണ്. 500 കോടി രൂപ ടാറ്റ ട്രസ്റ്റ്സും. തൊട്ടുപിന്നാലെ ടാറ്റ സണ്‍സും 1,000 കോടി രൂപയും നല്‍കിയിരുന്നു.
കൊറോണ വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ സാമഗ്രികള്‍, രോഗബാധിതര്‍ക്ക് സുഗമമായ ശ്വസനം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങള്‍, കോവിഡ് രോഗം അതിവേഗം പരിശോധിക്കുന്നതിനുള്ള കിറ്റുകള്‍, രോഗപരിചരണത്തിനുള്ള മോഡുലാര്‍ ചികില്‍സാ സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിനും പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബോധവത്കരണവും പരിശീലനവും നല്‍കുന്നതിനുമാകും തുക വിനിയോഗിക്കുകയെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എമിരിറ്റസ് രത്തന്‍ ടാറ്റ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: