കോഴിക്കോട്: വിവിധയിടങ്ങളില്‍ നിന്നായി 400 കിലോ പഴകയ മീന്‍ പിടിച്ചെടുത്തു.കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തെ റോഡില്‍ നിന്ന് അഴുകിയ മീന്‍ പിടികൂടി. 250 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് പിക്ക് അപ്പ് ലോറിയില്‍ തെര്‍മ്മോകോള്‍ പാക്കറ്റുകളിലാക്കി മീന്‍ കൊണ്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കോര്പ്പറേഷന് ഫുഡ് സേഫ്റ്റി വിഭാഗത്തെ അറിയിക്കുകയായിരുന്നു. ആന്ധ്രയില്‍ നിന്നും കൊണ്ടു വരികയായിരുന്നു. അഞ്ചു ബോക്സ് തിരണ്ടിയും ഒരു ബോക്സ് അയലയും ആണ് നശിപ്പിച്ചത്. അഞ്ചു ബോക്സുകള്‍ പൊട്ടി താപനില കൂടിയാണ് മീന്‍ കേടായത്.
150 കിലോ പഴകിയ മീന്‍ നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ്, ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി മാത്തോട്ടം, അരക്കിണര്‍, രാമനാട്ടുകര, വെള്ളി മാടുകുന്ന്, കോവൂര്‍ എന്നിവിട ങ്ങളില്‍ നടത്തിയ 24 പരിശോധനകളില്‍ കണ്ടെത്തിയ മീനാണ് നശിപ്പിച്ചത്. 100 കിലോ നെയ്മീനും 50 കിലോ മത്തിയുമാണ് നശിപ്പിച്ചത്. ആവശ്യത്തിന് ഐസ് ഉപയോഗിക്കാത്തതാണ് മീന്‍ കേടായി പോകുന്നതിന് പ്രധാനകാരണം. മൊബൈല്‍ ലാബിന്റെ സഹായത്തോടെ നടത്തിയ പരിശോധനകളില്‍ നെയ്മീന്, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ പഴകിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നശിപ്പിച്ചത്. . ജില്ലയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം നടന്ന പരിശോധനകളില്‍ മാത്രമായി 3250 കിലോയോളം മീന്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തികച്ചും ശാസ്ത്രീയമായ പരിശോധനകളുടെയും ലാബ് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലുമാണ് നടപടി. ഡോ. ജോസഫ് കുര്യാക്കോസ്, ഡോ. വിഷ്ണു ഷാജി, സി.എ. വിമല്‍ , സുബിന് പുതിയോത്ത്, ഡോ. ജിതിന് രാജ് എന്നിവരാണ് പരിശോധനകള്‍ നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: