അഹമ്മദാബാദ് : കോവിഡ് പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ നിര്‍ണ്ണായക കണ്ടുപിടിത്തവുമായി ഗുജറാത്ത് സര്‍ക്കാര്‍ ലാബ്. വൈറസിന്റെ ജനിതക ഘടനാ ക്രമീകരണം ഡീകോഡ് ചെയ്യുന്നതിലാണ് ലാബ് ഗവേഷകര്‍ വിജയിച്ചിരിക്കുന്നത്. ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തിലാണ് ഈ കണ്ടുപിടിത്തം നടത്തിയത്.
വൈറസിന്റെ സമ്പൂര്‍ണ്ണമായ ഡിഎന്‍എ ഘടനയിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടുത്തമാണ് ഇത്. വൈറസിന്റെ ഉത്ഭവം, മരുന്നു ഗവേഷണം, വാക്സിന് ഗവേഷണം എന്നീ മേഖലകളില്‍ മികച്ച മുന്നേറ്റം നടത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിപ്രായപ്പെടുന്നത്. കൊറോണ വൈറസ് പോസിറ്റീവ് ആയ രോഗികളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ഈ നേട്ടം സാധ്യമായത്.
ഗുജറാത്ത് ബയോടെക്നോളജി നടത്തിയ ഈ കണ്ടുപിടിത്തത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ ഇത് അഭിമാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഇന്ത്യയിലെ ആകെ കൊറോണ പോസിറ്റിവ് കേസുകളുടെ എണ്ണം 12,380 ആയി. മരണ സംഖ്യ 414 ആയെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: