അഹമ്മദാബാദ്: കൊറോണ സ്ഥിരീകരിച്ച ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന് ഖെദവാലയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. എംഎല്‍എയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ വിജയ് രൂപാണി വിശദമായ പരിശോധനയ്ക്ക് വിധേയനായിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ലക്ഷണങ്ങളും മുഖ്യമന്ത്രിക്കില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. അതുല്‍ പട്ടേലും ഡോ ആര്.കെ. പട്ടേലും റിപ്പോര്‍ട്ടു നല്‍കിയെന്ന് ആരോഗ്യവകുപ്പ് അറയിച്ചു. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്നും ആരോഗ്യവകുപ്പ് അറിയിപ്പില്‍ പറയുന്നു.
വീഡിയോ കോണ്‍ഫറന്‍സ്, വീഡിയോ കോളിങ് എന്നിവയില്‍ മുഖ്യമന്ത്രി സജീവമായിരിക്കും. കാര്യങ്ങള്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യും. ഒരാഴ്ചത്തേക്ക് മുഖ്യമന്ത്രിയുടെ വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് എംഎല്‍എയായ ഇമ്രാന് ഖെദവാലയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും കോണ്‍ഗ്രസ് എംഎല്‍എ അടുത്തിടപഴകിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യന്ത്രി വിജയ് രൂപാണി ഇമ്രാന് ഖെദവാലടക്കമുള്ള എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഇത്. മുഖ്യമന്ത്രി വിജയ് രൂപാ
ണിയുടെ 15-20 അടി അകലത്തിലായിരുന്നു രോഗം സ്ഥിരീകരിച്ച എംഎല്‍എ ഇരുന്നത്. ശരീരിക സമ്പര്‍ക്കം ഉണ്ടായിട്ടില്ല. ഗാന്ധിനഗറിലെ എസ്വിപി ആശുപത്രിയില്‍ ചികിത്സയിലാണ് എംഎല്‍എ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: