ന്യൂദല്‍ഹി: ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാര്‍. അതിനു ശേഷം പ്രഖ്യാപിച്ച ഇളവുകള്‍ ജനലക്ഷങ്ങള്‍ക്ക് ആശ്വാസമാകും. തൊഴിലുറപ്പ് ജോലികള്‍ അനുവദിച്ച കേന്ദ്രം ഗ്രാമീണ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇത് ദിവസവേതനക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കും.
- റോഡ്, റെയില്‍, മെട്രോ ട്രെയിന്‍, വ്യോമഗതാഗതത്തിനുള്ള വിലക്ക് ശക്തമായി തുടരും
- ബസുകളും ഓട്ടോകളും ടാക്സികളും ഓടില്ല.
- ചികില്‍സാ ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലകളും സംസ്ഥാനങ്ങളും വിട്ടുള്ള സ്വകാര്യ യാത്രകളും അനുവദിക്കില്ല.
- വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ തുറക്കില്ല
- സാമൂഹ്യ രാഷ്ട്രീയ മതപരിപാടികള്ക്കുള്ള വിലക്ക് തുടരും.
- ആരാധനാലയങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അടഞ്ഞുതന്നെ കിടക്കും.
- ബാറുകളും ഓഡിറ്റോറിയങ്ങളും സിനിമാ തിയേറ്ററുകളും മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും ജിംനേഷ്യങ്ങളും സ്പോര്‍ട്ട്സ് കോംപ്ലക്സുകളും നീന്തല്‍ക്കുളങ്ങളും എന്റര്‍ടൈന്‍മെന്റ് പാര്‍ക്കുകളും അടഞ്ഞുകിടക്കും.
- ശവസംസ്കാര ചടങ്ങുകള്‍ക്ക് ഇരുപതിലേറെപ്പേരെ അനുവദിക്കില്ല.
- ഹോട്ട്സ്പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും
- കാര്‍ഷിക, അനുബന്ധ മേഖലകളിലെ പ്രവര്‍ത്തനം അനുവദിക്കും.
- മുഴുവന്‍ ചരക്കുകളുടെയും നീക്കം അനുവദിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശേഖരണം, വില്‍പ്പന, ഉല്‍പ്പാദനം, ചെറുകിട വളം. കീടനാശിനി, വിത്ത് വില്‍പ്പന, കടല്‍ മല്‍സ്യബന്ധനം, നദികളിലെയും കായലുകളിലെയും മീന്‍പിടിത്തം, മൃഗസംരക്ഷണ പ്രവര്‍ത്തനം, ക്ഷീരകാര്‍ഷിക വൃത്തി, കോഴി വളര്‍ത്തല്‍, പകുതി ജീവനക്കാരെ വച്ച് തേയില, കാപ്പി റബര്‍ തോട്ടങ്ങളുടെ പ്രവര്‍ത്തനം എന്നിവ അനുവദിക്കും.
- ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ അടക്കം ഗ്രാമീണ മേഖലകളിലെ വ്യവസായങ്ങള്‍, റോഡ് നിര്‍മാണം, ജലസേചന പദ്ധതികള്‍, ഗ്രാമീണ മേഖലകളിലെ കെട്ടിട, നിര്‍മാണം, വ്യവസായ പദ്ധതികള്‍. ജലസേചനം, ജലസംരക്ഷണം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള തൊഴിലുറപ്പ് പദ്ധതികള്‍, ഗ്രാമീണ മേഖലകളിലെ പൊതു സേവന കേന്ദ്രങ്ങള്‍ എന്നിവ അനുവദിക്കും.
- പ്രത്യേക സാമ്പത്തിക മേഖലയിലും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലും ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ ഷിപ്പുകളിലുമുള്ള ഉല്‍പ്പാദന സ്ഥാപനങ്ങള്‍ക്കും ഇതര വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. പക്ഷെ സാമൂഹ്യഅകലം പാലിക്കല്‍ കര്‍ക്കശമായിരിക്കണം.
- ഐടി ഹാര്ഡ്വെയര് നിര്‍മാണം, അവശ്യവസ്തുക്കളുടെ ഉല്‍പ്പാദനം, പാക്കിംഗ്, എന്നിവ അനുവദിക്കും.
- കല്‍ക്കരി, ധാതുക്കള്‍, എണ്ണ ഉല്‍പ്പാദനം എന്നിവ അനുവദിക്കും.
- ആര്‍ബിഐ, ബാങ്കുകള്‍, എടിഎമ്മുകള്‍, ഓഹരിവിപണി, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവയും തുറക്കും.
- ഡിജിറ്റല്‍ എക്കണോമി മേല്‍പ്പറഞ്ഞ മേഖലകളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമായതിനാല്‍, ഇ. കൊമേഴ്സ്, ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍ ഡേറ്റാ, കോള്‍ സെന്റുകള്‍ വിദൂര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയും അനുവദിക്കും.
- അവശ്യ വസ്തുക്കളുടെ വിതരണ ശൃംഖല പൂര്‍ണമായും പ്രവര്‍ത്തിക്കും.
- പ്രധാനപ്പെട്ട കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ ഓഫീസുകള്‍ തുറക്കും. (പ്രതിരോധ, കേന്ദ്ര സായുധ പോ
- ലീസ്, കുടുംബക്ഷേമം, ദുരന്ത നിവാരണം, ഫുഡ് കോര്പ്പറഷേന്, എന്‍സിസി, നെഹ്റു യുവകേന്ദ്ര, കസ്റ്റംസ് എന്നിവക്ക് ഒരു നിയന്ത്രണവും ഇല്ല. മറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡപ്യൂട്ടി സെക്രട്ടറിക്ക് മുകളിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും എത്തണം. അതിനു താഴെയുള്ള 30 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണം.’
- ആശുപത്രികളും നഴ്സിങ് ഹോമുകളും ക്ലിനിക്കുകളും, (ആയുര്‍വേദ, ഹോമിയോ, യുനാനി അടക്കം) തുറക്കും. ഡിസ്പെന്‍സറികളും ജനൗഷധി കേന്ദ്രങ്ങള്‍ അടക്കം മുഴുവന്‍ മെഡിക്കല്‍ സ്റ്റേറാറുകളും തുറക്കാം.
- ലാബറട്ടറികളും സ്രവ, രക്തസാമ്പിള്‍ ശേഖരണ കേന്ദ്രങ്ങളും തുറക്കും.
- മൃഗാശുപത്രികള്‍ ലാബുകള്‍ എന്നിവ തുറക്കാം.
- ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും നിര്‍മാണ പ്രവര്‍ത്തനം നടത്താം. ഔഷധ നിര്‍മാണ ശാലകള്‍ തുറക്കാം.
- ഡോക്ടമാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ലാബ് ടെക്നീഷ്യന്മാര് എന്നിവര്‍ക്ക് ജില്ല വിട്ടും സംസ്ഥാനം വിട്ടും സഞ്ചരിക്കാം.
- എല്ലാത്തരം കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്താം. കാര്‍ഷികോപകരണങ്ങളുടെ കടകള്‍ തുറക്കാം. വളം, കീടനാശിനി, വിത്ത് എന്നിവയുടെ ഉല്‍പ്പാദനവും വിതരണവും നടത്തുന്ന കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ തുറക്കാം. കൊയ്ത്ത്, വിത യന്ത്രങ്ങളുടെ നീക്കത്തിന് അനുമതി.
- ബാങ്കുകള്‍ക്ക് പതിവുപോലെ (രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെ) പ്രവര്‍ത്തിക്കാം.
- പെട്രോള്‍ പമ്പുകള്‍ക്ക് പതിവുപോലെ പ്രവര്‍ത്തിക്കാം.
- തപാലോഫീസുകള്‍ തുറക്കും.
- തുറമുഖങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
- ലോറികള്‍ (ട്രക്കുകള്‍) ഓടിക്കാം.
- ടൂറിസ്റ്റുകളെ താമസിപ്പിക്കുന്ന ഹോട്ടലുകള്‍ ഹോം സ്റ്റേകള്‍, ലോഡ്ജുകള്‍ എന്നിവ തുറക്കാം. ഇലക്ട്രീഷ്യന്മാര്, പ്ലംബര്‍മാര്‍, മോട്ടോര്‍ മെക്കാനിക്കുകള്‍, തടിപ്പണിക്കാര്‍ എന്നിവരെപ്പോലെ സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്ക് പ്രവര്‍ത്തിക്കാം.
- ഇഷ്ടികക്കളങ്ങള്‍ തുറക്കാം.
- മുനിസിപ്പല്‍, കോര്പ്പറേഷന് പരിധികള്‍ക്ക് പുറത്ത്, റോഡ് നിര്
- മിക്കാം, ജലസേചന പദ്ധതികളുടെ നിര്‍മാണം നടത്താം.
- കോര്പ്പറഷേന് മുനിസിപ്പല്‍ പരിധിക്കകത്ത് നടന്നുവന്നിരുന്ന നിര്‍മാണങ്ങള്‍ തുടരാം.
- കൊറിയറുകള്‍ തുറക്കാം.
നിബന്ധനകള്‍
- മുഖാവരണവും സാനിറ്റൈസറും നിര്‍ബന്ധം.
- സാമൂഹ്യ അകലം പാലിക്കല്‍ നിര്‍ബന്ധം
- അഞ്ചിലധികം പേരുള്ള യോഗങ്ങള്‍ പാടില്ല.
- വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും ജില്ലാ മജിസ്ട്രേറ്റുമാരുടെ അനുമതി പ്രകാരം മാത്രം.
- പുകയില, പുകയില ഉല്‍പ്പന്ന വില്‍പ്പനക്കുള്ള വിലക്ക് തുടരും.
- പൊതുസ്ഥലത്ത് തുപ്പിയാല്‍ കനത്ത പിഴ.
- ജോലി സ്ഥലങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ്ങ് നിര്‍ബന്ധം
- തൊഴിലിടങ്ങളില്‍ ഷിഫ്റ്റുകള്‍ തമ്മില്‍ ഒരു മണിക്കൂര്‍ വ്യത്യാസം വേണം.
- 65 വയസില്‍ കൂടുതലുള്ളവര്‍ക്ക് വര്‍ക്ക് അറ്റ്ഹോം അനുവദിക്കണം.
- പൊതു സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കണം.
- ഗേറ്റ്, കാന്റീന്, ഓഫീസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍. ലിഫ്റ്റ്, ഉപകരണങ്ങള്‍, വാഷ്റൂം, ടോയ്ലറ്റ്, വരാന്ത, ഭിത്തികള്‍ എന്നിവ അണുവിമുക്തമാക്കാണം.
- പൊതു വാഹനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍, ജീവനക്കാര്‍ക്ക് തൊഴില്‍ സ്ഥാപനങ്ങള്‍ പ്രത്യേക വാഹന സൗകര്യം ഏര്‍പ്പാടാക്കി നല്‍കണം.
- ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: