ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) എന്ന മഹാമാരി പരത്തുന്നതിന് കാരണക്കാര്‍ വവ്വാലുകളാണോ ഈനാംപേച്ചിയാണോ എന്ന് വ്യക്തമാക്കി ചൈനീസ് പഠനം. വവ്വാലുകളില്‍ കാണുന്ന വൈറസിനു പരിവര്‍ത്തനം വന്നതാണ് ഇപ്പോഴത്തെ കൊവിഡ് മഹാമാരിക്കു കാരണമായ വൈറസെന്നും രോഗത്തിന് കാരണം വവ്വാലോ, ഈനാംപേച്ചിയോ തന്നെയാകുമെന്നു ചൈനീസ് പഠനത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി.
വവ്വാലുകളില്‍ വച്ചു വൈറസിന് മനുഷ്യരെ ബാധിക്കാന്‍ പാകത്തില്‍ രൂപാന്തരം വന്നിരിക്കാമെന്നു ചൈനീസ് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ ഹെഡ് സയന്റിസ്റ്റായ ഡോ. രാമന് ആര്. ഗംഗാഘേദ്കര്‍ പറഞ്ഞു. വവ്വാലുകളില്‍നിന്ന് അത് ഈനാംപേച്ചിയിലേക്കു പടര്‍ന്നിരിക്കാം. അതില്‍നിന്നാവാം മനുഷ്യരിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വവ്വാലുകളില്‍നിന്നു വൈറസ് മനുഷ്യരിലേക്കു പടരുന്നത് ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന കാര്യമാണെന്നും ഡോ. രാമന് ആര്. ഗംഗാഘേദ്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: