റിയാദ് : സൗദിയിലെ ഇന്ത്യൻ സമൂഹവുമായി അംബാസഡർ ഡോ. യൂസഫ് സയീദ് കൂടിക്കാഴ്ച നടത്തി. ജിദ്ദാ, റിയാദ്, ദമ്മാം, ജുബയിൽ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായാണ് ഇന്ത്യൻ അംബാസഡർ ഡോ. യൂസഫ് സയീദ് കൂടിക്കാഴ്ച നടത്തിയത്. ഓൺലൈൻ സംവിധാനമായ സൂം വഴി ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ജിദ്ദ കോൺസുലേറ്റ് കോൺസിൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖും പങ്കെടുത്തു.
കൊറോണ വൈറസിനെക്കുറിച്ച് കമ്മ്യൂണിറ്റിയെ ബോധവാന്മാർ ആക്കുന്നതിനു മൾട്ടി ലാംഗ്വേജ് ലഘുലേഖകൾ തയ്യാറാക്കുക, വിസിറ്റ് വിസയിലും രക്ഷാകർതൃ വിസയിലും വന്ന ഒറ്റപ്പെട്ട ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ, ജയിലുകളിലും നാടുകടത്തൽ കേന്ദ്രങ്ങളിലുമുള്ള ഇന്ത്യക്കാർ, ലേബർ ക്യാമ്പുകൾ മോശം ജീവിത സാഹചര്യങ്ങൾ പോലുള്ള പ്രശ്നങ്ങൾ, ഉത്കണ്ഠയും ഭയവും കാരണം ഹൃദയാഘാതം നേരിടുന്ന ആളുകൾക്ക് കൗൺസിലിംഗ് നൽകുക, ഇന്ത്യക്കാർക്ക് ആംബുലൻസ് സേവനങ്ങൾ ഉറപ്പാക്കുക, കഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കുക, ഗർഭിണികളായ സ്ത്രീകൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുക, മുൻഗണനയോടെ ഇന്ത്യയിലേക്ക് ഫ്ലൈറ്റുകൾ ക്രമീകരിക്കുക, ഇന്ത്യൻ എംബസിയുടെ മൾട്ടി ലാംഗ്വേജ് ഹെൽപ്പ് ലൈൻ സംവിധാനം, ദരിദ്രർക്ക് റേഷൻ നൽകൽ, രാജ്യം വിടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ തിരിച്ചയക്കുന്നതിനുള്ള സംവിധാനങ്ങൾ, ആവശ്യക്കാർക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യുക, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഏർപ്പെടാക്കുക, ക്യാമ്പുകളിൽ താമസിക്കുന്ന നഴ്‌സുമാർ വനിതാ കാവൽക്കാർ തുടങ്ങിയ വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു രജിസ്റ്റർ ചെയ്യുന്ന ആളുകളുടെ വിഷയങ്ങൾ തുടങ്ങിയവ പ്രധാനമായും ചർച്ചചെയ്തു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാണെന്നും നിയമലംഘകരെ ജയിലിലടയ്‌ക്കുമെന്നും അബാസഡർ വ്യക്തമാക്കി.
ഇന്ത്യൻ സ്കൂൾ രക്ഷകർത്താക്കളുടെ പൊതുവായ പ്രശ്നങ്ങൾ, ഫീസ് പ്രശ്നങ്ങൾ എന്നിവ വരാനിരിക്കുന്ന ഹയർ ബോർഡ് യോഗത്തിൽ ചർച്ച ചെയ്യാനും, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കായി അടുത്ത യോഗം ക്രമീകരിക്കാനും കൂടിക്കാഴ്‌ചയിൽ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: