ആരോഗ്യവും പ്രതിരോധ ശക്തിയും കൂടുതലായി വേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം ജീവിക്കുന്നത്. ഈ കൊവിഡ് കാലത്ത് ആരാധകര്‍ക്ക് ആരോഗ്യ ശീലങ്ങള്‍ പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ശില്പ ഷെട്ടി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ലോക്ക്ഡൗണിനിടയില്‍ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതിന്റെ വീഡിയോ ആണു താരം പങ്കുവച്ചത്. വ്യായാമം ജീവിതത്തിന്റെ ഭാഗമാണെന്നും നടി വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ സമയത്ത് ശില്പ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോകള്‍ കൂടുതലും യോഗയുമായി ബന്ധപെട്ടതാണ്. ഇതിന് പുറമെ ആരാധകരെയും യോഗ ചെയ്യാന്‍ താരം പ്രേരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ശില്പ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമായത്. കുറച്ച് വ്യത്യസങ്ങളോടെ താരം സൂര്യ നമസ്കാരം ചെയ്യുന്ന വീഡിയോ ആരാധകശ്രദ്ധ നേടി.
ദിവസങ്ങളോളം വീടിനകത്ത് കഴിയുന്നത് ശരീരത്തെ ദോഷമായി ബാധിച്ചേക്കാം. പേശികളുടെ മുറുക്കം കൂടി മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കും. ഇത് സംഭവിക്കാതിരിക്കാനും ശരീരത്തിന് നല്ലവഴക്കവും ആരോഗ്യവും വര്‍ധിക്കാനായി ഏറ്റവും നല്ല മാര്‍ഗം സൂര്യ നമസ്കാരമാണെന്ന് ശില്പ പറഞ്ഞു. ഇത് ഒരു പൂര്‍ണ്ണ വ്യായാമമാണ്. ഇത് കൂടുതല്‍ പ്രയോജനകരമാക്കാന്‍, ഞാന്‍ കുറച്ച് വ്യതിയാനങ്ങള്‍ ചേര്‍ത്തു. നിങ്ങള്‍ക്കും ഇത് ചെയ്യാവുന്നതാണെന്നും താരം വ്യക്തമാക്കി.
തന്റെ പുതിയ രീതി തോള് പേശികള്‍ക്കും ഇടുപ്പിനു ഗുണകരമാണെന്നും ഫ്ലെക്സിബിലിറ്റിയും സ്റ്റാമിനയും വര്‍ധിപ്പിക്കുമെന്നും താരം പറയുന്നു. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ 8 മുതല്‍ 16 ആവര്‍ത്തി ചെയ്യുന്നത് കലോറി നശിപ്പിക്കാനും, അമിത വണ്ണവും കുറച്ച് മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും താരം വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ലോകത്തുള്ള കോടികണക്കിന് ജനങ്ങളുമായി തന്റെ അറിവ് പങ്കുവയ്ക്കാന്‍ സാധിച്ചതിലുള്ള നന്ദിയും സന്തോഷവും താരം അറിയിച്ചു. കുടുംബത്തിന്റെ ആരോഗ്യത്തോടൊപ്പം സ്വന്തമായും ശ്രദ്ധിക്കണമെന്നും താരം അഭ്യര്ധിച്ചു. ഈ കൊറോണ കാലാത്ത് വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണമെന്നും ശില്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: