ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിനായി രാജ്യം ഒറ്റക്കെട്ടായി മുന്നേറുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വ്യാജവാര്‍ത്തയുമായി കാരവന്‍ മാഗസിന്‍. ഏപ്രില്‍ 14ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മേയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീട്ടുന്നതായും അതിന്റെ പശ്ചാത്തലവും പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ നീട്ടുന്ന തീരുമാനം കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ച 21 അംഗ ടാസ്‌ക് ഫോഴ്‌സുമായി ആലോചിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഒറ്റയ്‌ക്കുള്ള തീരുമാനം ആണെന്നുമാണ് കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തത്. ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങള്‍ വെളിപ്പെടുത്തി എന്ന തരത്തിലാണ് വിദ്യ കൃഷ്ണന്‍ എന്ന ലേഖിക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നില്ലെന്നും കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ടിന്‍ പറയുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളൊന്നും ടാക്‌സ് ഫോഴ്‌സ് അറിയാതെയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വ്യാജ വാര്‍ത്ത പുറത്തുവന്നതോടെ വസ്തുതകളുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്രസര്‍ക്കാരും രംഗത്തെത്തി. കാരവന്‍ മാഗസിന്റെ റിപ്പോര്‍ട്ട് തികച്ചും വസ്തുത വിരുദ്ധമാണെന്നും കഴിഞ്ഞ മാസം 14 തവണ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നെന്നും എല്ലാ തീരുമാനവും ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദേശനുസരണമാണെന്നും ഐസിഎംആര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനു വേണ്ടി പിഐബിയും ട്വീറ്റിലൂടെ വ്യക്തമാക്കി.
150 കൊവിഡ് കേസ് ഉള്ളപ്പോഴാണ് രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരി അല്ലെങ്കിലും ചില സത്യങ്ങള്‍ പറഞ്ഞെ പറ്റൂ. ലോകത്തെ വലിയ രാജ്യങ്ങളെക്കാള്‍ കൊവിഡ് പിടിച്ചു കെട്ടുന്നതില്‍ ഇന്ത്യ വളരെ മുന്നിലാണ്. ഉചിതമായ സമയത്ത് തീരുമാനം എടുത്തത് കൊണ്ടാണ് മരണ സംഖ്യ വലിയ രീതിയില്‍ ഉയരാതെ പിടിച്ചു നിര്‍ത്തിയത്. സാമൂഹിക അകലം എന്നത് തന്നെ ആണ് വിജയകരമായത്. അതുകൊണ്ടാണ് ലോക രാഷ്‌ട്രങ്ങള്‍ ഇന്ത്യ എന്ന പേര് ഇപ്പോഴും പറയുന്നത്. അതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായി സഹകരിച്ചു. ഇന്ത്യയുടെ അച്ചടക്കം ആഗോള മാതൃക ആയി മാറി.എന്നാല്‍, കൊവിഡ് എന്ന മഹാമാരി പിടിച്ചു നിര്‍ത്താന്‍ ഇനിയും ലോക്ക് ഡൗണ്‍ നീട്ടണം. മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയെ മതിയാകൂ. കൊവിഡ് ഇനി പുതിയ സ്ഥലങ്ങളിലേക്ക് പകരാന്‍ അനുവദിക്കരുതെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തോട് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: