ശ്രീനഗര്‍ : കോവിഡ് മഹാമാരിക്കിടയിലും ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണം അഴിച്ചുവിട്ട് പാക്കിസ്ഥാന്. ജമ്മു കശ്മീരില്‍ കോവിഡ് റെഡ്സോണായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങള്‍ പോലും പാക് സൈന്യം ആക്രമിക്കുകയാണ്.
കുപ്വാരയിലെ റെഡ് സോണ്‍ പ്രദേശങ്ങളിലാണ് പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് വയസ്സുള്ള കുട്ടിയടക്കം മൂന്ന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് സൈന്യം പ്രദേശത്തെ സാധാരണക്കാരുടെ വീടുകളും ആക്രമണത്തില്‍ തകര്‍ത്തു.
കഴിഞ്ഞ ആഴ്ച കുപ്വാരയിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരും അഞ്ച് ഭീകരരും കൊല്ലപ്പെട്ടിരുന്നു. കുല്‍ഗാമില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരേയും സൈന്യം വധിച്ചിരുന്നു. പാക് സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇവര്‍ അതിര്‍ത്തി കടന്ന് എത്തുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ ചൊവ്വാഴ്ച സൈന്യം നടത്തിയ തെരച്ചിലില്‍ അഞ്ച് ലഷ്കര്‍ ഇ തോയ്ബ ഭീകരരെ സൈന്യം അറസ്റ്റ് ചെയ്തു. ബാരാമുള്ള ജില്ലയിലെ സൊപാറില്‍ നിന്നാണ് അഞ്ച് ലഷ്കര്‍ ഇ തോയ്ബ ഭീകരരെ സൈന്യം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളും പിടികൂടിയതായി ജമ്മു കാശ്മീര്‍ പോലീസ് വ്യക്തമാക്കി.
പ്രദേശത്ത് കഴിഞ്ഞ ദിവസം നിരവധി വീടുകള്‍ തകര്‍ത്ത റോക്കറ്റ് ആക്രമണത്തിനു പിന്നില്‍ ഇവര്‍ക്ക് പങ്കുള്ളതായി സംശയമുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: