ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപന തടയാന്‍ രാജ്യം യുദ്ധകാല വേഗത്തില്‍ പൊരുതുമ്പോള്‍ ഓഫീസുകളില്‍ എത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. ഓഫീസുകളില്‍ വരാന്‍ സാധിക്കാത്തവര്‍ ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ച് ചുമതലകളില്‍ നിന്ന് ഒഴിവാകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ അനുകൂല്യം സ്വീകരിച്ച് ചുമതലകളില്‍ നിന്ന് ഒഴിവാകുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു പോസ്റ്റിങിനായി കാത്തിരിക്കേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍ ഒത്തൊരുമിച്ചാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ അപൂര്‍വമായിട്ടാണ് മന്ത്രാലയങ്ങള്‍ ഒത്തൊരുമിച്ച് ഇങ്ങനെ ഒരു സന്ദേശം നല്‍കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വിവിധ ഓഫീസുകളില്‍ ഹാജര്‍നില കുറവായതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് വിവിധ മന്ത്രാലയങ്ങള്‍ കടന്നത്.
ഉത്തരവ് പുറത്തിറങ്ങിയതോടെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഉടന്‍ കയറാമെന്ന് വിവിധ വകുപ്പുകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. വീടുകളില്‍ ഇരുന്നും ജോലി ചെയ്യാമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: