ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 10,363 ആയി. മരണം 339. രോഗവിമുക്തി നേടിയവര്‍ 1,036.
കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിദിനം 15,747 സാമ്പിളുകളാണ് ശരാശരി പരിശോധിക്കുന്നതെന്ന് ഐസിഎംആര്‍ വക്താവ് ഡോ. മനോജ് മുര്‍ഹേക്കര്‍ അറിയിച്ചു. പ്രതിദിനം 584 കൊവിഡ് പോസിറ്റീവ് കേസുകളാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. അതായത് പരിശോധിക്കുന്ന സാമ്പിളുകളുടെ 4.3 ശതമാനം പേര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ട്. കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് നാല്‍പ്പതിലേറെ വാക്സിനുകളുടെ വികസന പ്രക്രിയയാണ് നടത്തുന്നത്. എന്നാല്‍ ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നും ഐസിഎംആര്‍ പ്രതിനിധി അറിയിച്ചു.
ഏപ്രില്‍ 9ന് ആവശ്യമായ ഐസൊലേറ്റഡ് ബെഡുകളുടെ എണ്ണം 1,100 ആയിരുന്നു. ആ സമയം രാജ്യത്ത് 85,000 ബെഡുകളാണ് ക്രമീകരിച്ചിരുന്നത്. നിലവില്‍ ആവശ്യമായത് 1,671 ബെഡുകളാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഇരുപതിനായിരം ഐസൊലേറ്റഡ് ബെഡുകള്‍ കൂടി സജ്ജീകരിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താവ് ലാവ് അഗര്‍വാള്‍ അറിയിച്ചു. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ആവശ്യമായ എല്ലാ സാധനങ്ങളും വീടുകളിലെത്തിച്ചുനല്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: