കൊട്ടാരക്കര : തമിഴ് നാട്ടിൽ നിന്നും വില്പനയ്‌ക്കായി ലോറിയിൽ എത്തിച്ച പഴകീയ 3600 കിലോഗ്രാം ചെമ്മീൻ കൊട്ടാരക്കരയിൽ പിടികൂടി. ചെന്നൈയിൽ നിന്നും കൊണ്ട് വന്ന ചെമ്മീൻ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇറക്കിയ ശേഷം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, ആലങ്കോട്, നെടുമങ്ങാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് ചില്ലറ വില്പനക്കാർക്ക് നൽകുന്നതിനായി കൊണ്ട് വരികയായിരുന്നു.
ഫുഡ് സേഫ്റ്റി ഓഫീസർ നിഷാറാണി എസ്, ഡെപ്യൂട്ടി തഹസിൽദാർ രാംദാസ് എൻ എന്നിവർ ചേർന്ന് സന്നദ്ധ സംഘടനായ ട്രാക് വാളന്റിയേഴ്സിന്റെ സഹായത്തോടെ കൊട്ടാരക്കര പുലമൺ ട്രാഫിക്കിന് സമീപം വച്ചായിരുന്നു ലോറി പിടികൂടിയത്. ലോറിയുടെ ഫ്രീസർ തുറന്നതോടെ അസഹനീയമായ ദുർഗന്ധം അനുഭവപെട്ടതിനെ തുടർന്ന് മത്സ്യം പിടിച്ചെടുത്ത് സാമ്പിൾ തിരുവന്തപുരത്തെ അനറ്റിക്കൽ ലാബിലേക്ക് പരിശോധനയ്‌ക്കായി അയച്ചു.
120 ട്രേകളിലായി അടുക്കി സൂക്ഷിച്ച നിലയിലായിരുന്നു ചെമ്മീൻ. പരിശോധന ഫലം എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: