മാള: ലോക്ഡൗണില്‍ ശര്‍ക്കരയ്ക്ക് ഡിമാന്റായതോടെ വില കുതിച്ചുയര്‍ന്നു. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ ഒരു കിലോ ശര്‍ക്കരയ്ക്ക് 45 രൂപയായിരുന്നു. ഇപ്പോള്‍ 70 രൂപയായി. ബവ്റിജസ് ഷോപ്പുകളും ബാറുകളും അടച്ച് മദ്യം കിട്ടാതെ വന്നപ്പോള്‍ വ്യാജമദ്യം നിര്‍മിക്കാന്‍ വാറ്റുകാര്‍ ശര്‍ക്കര വാങ്ങിച്ചു കൂട്ടിയതോടെ വിപണിയില്‍ ഡിമാന്റ് വര്‍ദ്ധിച്ചതാണ് വില ഉയരാന്‍ കാരണം.
3 മാസം വില്‍ക്കേണ്ട ശര്‍ക്കര ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിറ്റുപോയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വന്‍ തോതില്‍ ശര്‍ക്കര വിറ്റഴിച്ചതോടെ ശര്‍ക്കരയ്ക്ക് ക്ഷാമമായിട്ടുണ്ട്. ആവശ്യപ്പെടുന്ന പ്രകാരം മൈസൂരു മാര്‍ക്കറ്റില്‍നിന്നു ശര്‍ക്കര ലഭിക്കുന്നില്ല.
ഇതിനിടയില്‍ കൂടുതല്‍ അളവില്‍ ശര്‍ക്കര വാങ്ങുന്നവരെ കണ്ടെത്താന്‍ എക്സൈസ് സംഘം രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലേക്ക് ശര്‍ക്കര കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാരെ ഈയിടെ അതിര്‍ത്തിയില്‍ പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: