കാസര്‍കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുതിയ പോസറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ കാസര്‍കോടിന് ആശ്വാസത്തിന്റെ രണ്ടാം ദിനമാണ് കടന്ന് പോയത്. ജില്ലയില്‍ 10056 പേരാണ് നീരീക്ഷണത്തിലുണ്ട്. ഇതില്‍ വീടുകളില്‍ 9840 പേരും ആശുപത്രികളില്‍ 216 പേരുമാണ് നീരിക്ഷണത്തിലുള്ളത്.ഇതുവരെ 2533 സാമ്പിളുകളാണ് പരിശോധനക്കയച്ചിരിക്കുന്നത്.ഇന്നലെ മാത്രം106 സാമ്പിളുകളയച്ചു. 1659 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇതില്‍ 540 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതിയതായി ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ 34 കൊവിഡ് 19 രോഗബാധിതരില്‍ 10 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 44 രോഗികളില്‍ 20 പേര് ഡിസ്ചാര്‍ജ് ആയി. 45 ശതമാനം രോഗികളും രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 26 പേരെ ഡിസ്ചാര്‍ജ് ചെയ്ത ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ രണ്ട് പേര് കൂടി ഡിസ്ചാര്‍ജ്ജായി.
ഇതോടെ കാസര്‍കോട് കോവിഡ് രോഗം സ്ഥിരീകരിച്ച് രോഗവിമുക്തരായവരുടെ എണ്ണം73 ആയി. നിലവില്‍ കാസര്‍കോട് ജില്ലയില്‍ രോഗികള്‍ 93 പേര് ചികിത്സയിലുണ്ട്. സമൂഹവ്യാപനം നീരിക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ 2371 വീടുകള്‍ സന്ദര്‍ശനം നടത്തുകയും 11446 പേരെ പരിശോദിക്കുകയും ചെയ്തു. മറ്റു രോഗലക്ഷങ്ങള്‍ ഉള്ള 9 പേരെ ജനറല്‍ ആശുപത്രിയിലേക്കു അയച്ചിട്ടുമുണ്ട്.വീടുകളില്‍ നീരിക്ഷണത്തിലുള്ള 342 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചതും ജില്ലയ്ക്ക് ആശ്വാസം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: