ന്യൂദല്‍ഹി: കൊറോണ വൈറസിനെ തുടര്‍ന്ന് ലോകമെമ്പാടും പ്രസന്ധിയിലായിരിക്കുന്ന സാഹചര്യത്തെ മുതലെടുത്ത് പാക് ഭീകര സംഘടനകള്‍. റിക്രൂട്ട്മെന്റിന് പുറമെ, പാകിസ്താനില്‍ ജിഹാദി ശക്തികള്‍ വലിയ രീതിയില്‍ ലോക്ക് ഡൗണിനും സാമൂഹിക അകലം പാലിക്കലിനുമെതിരെ പ്രചാരണം നടത്തുന്നുണ്ട്.
രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ മറയാക്കി വലിയ തോതിലുള്ള റിക്രൂട്ട്മെന്റാണ് ഇവര്‍ നടത്തുന്നതെന്ന് ബെല്‍ജിയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യ ഡെമോക്രാറ്റിക് ഫ്രണ്ടിലെ ഗവേഷകന് ഡോ. സീഗ്ഫ്രൈഡ് വോള്‍ഫ് പറഞ്ഞു. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഭീകര ഇത്തരത്തിലുള്ള റിക്രൂട്ട്മെന്റുകള്‍ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ പാക് ഭീകര സംഘടനകള്‍ കൊറോണ വൈറസ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന യുവാക്കളെ സഹായിക്കുക വഴി വന്‍ റിക്രൂട്ട്മെന്റാണ് നടത്തുന്നത്. ഭക്ഷണവും പണവും വിതരണം ചെയ്താണ് ഭീകര സംഘടനകള്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് മേഖലകളിലാണ് ഇത് കൂടുതലായും നടക്കുന്നതെന്നും സീഗ്ഫ്രൈഡ് വോള്‍ഫ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: