കുവൈത്ത് സിറ്റി: വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യ വ്യാപകമായി സമ്പൂർണ്ണ ലോക് ഡൗൺ മാത്രമാണ് ശേഷിക്കുന്ന ഏക പോംവഴിയെന്ന് ആഭ്യന്തരമന്ത്രി അനസ് അല്‍ സലേഹ് പറഞ്ഞു. വിദേശികളെ പാർപ്പിച്ചിരിക്കുന്ന കബദിലെ നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ച മന്ത്രി സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുകയായിരുന്നു. സമ്പൂർണ്ണ ലോക് ഡൗൺ നിലനില്‍ക്കുന്ന ജലീബ് അൽ ശുയൂബീലും ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അദ്ദേഹം വിലയിരുത്തി.
വരും ദിവസങ്ങളിൽ വിദേശികൾ തിങ്ങി താമസിക്കുന്ന ചില കേന്ദ്രങ്ങൾ കൂടി ഹോട്ട് സ്പോട്ട് ആകുമെന്നും അതീവ ജാഗ്രതയോടെയാണ് ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികൾ നിർവഹിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് പറഞ്ഞു. വേണ്ടി വന്നാൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിക്കുമെന്നും ജനങ്ങൾ ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കുവൈത്തിന് പിന്തുണയുമായെത്തിയ ഇന്ത്യൻ വൈദ്യ സംഘം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഹകരിച്ച് പ്രവര്‍ത്തിക്കും. 15 പേരടങ്ങുന്ന മെഡിക്കല്‍ സംഘം ഇന്ത്യൻ റാപിഡ് റസ്പോൺസ് ടീം കുവൈത്തിലെ പ്രത്യേക മെഡിക്കൽ സംഘത്തെ സഹായിക്കുകയും അവർക്കുവേണ്ട പരിശീലനം നൽകുകയും ചെയ്യും.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം കുവൈത്തിലെത്തിയത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉറച്ച സൗഹൃദമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: