ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനകാലഘട്ടത്തിനിടെ പ്രധാന്‍മന്ത്രി ഗരിബ് കല്യാണ്‍ യോജനയ്ക്കു കീഴില്‍ ദുര്‍ബലവിഭാഗത്തിനു വേണ്ടി നിരവധി സംരംഭങ്ങള്‍ നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസത്തേയ്ക്ക് ഉജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലണ്ടറുകള്‍ സൗജന്യമായി നല്‍കും.
പദ്ധതിക്ക് കീഴില്‍ സൗജന്യമായി എല്‍പിജി സിലണ്ടര്‍ വിതരണം ചെയ്യുന്നതിന് എണ്ണ വിപണന കമ്പനികള്‍ക്ക് കേന്ദ്രം പണം അനുവദിച്ചു. ഇന്നു വരെ 7.15 കോടി ഗുണഭോക്താക്കള്‍ക്കായി 5,606 കോടി രൂപകൈമാറ്റം ചെയ്യ്തിട്ടുണ്ട്. ഈ മാസത്തില്‍ ഉജ്വല ഗുണഭോക്താക്കള്‍ ബുക്കു ചെയ്തിരിക്കുന്ന 1.26 കോടി സിലണ്ടറുകളില്‍ 85 ലക്ഷം സിലണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
രാജ്യത്ത് 27.87 കോടി എല്‍പിജി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ എട്ടു കോടിയിലധികം പ്രധാന് മന്ത്രി ഉജ്വല്‍ യോജന ഗുണഭോക്താക്കളാണ്. ലോക് ഡൗണ്‍ മുതല്‍ പ്രതിദിനം 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ സിലണ്ടറുകളാണ് രാജ്യത്ത്
വിതരണം ചെയ്യുന്നത്. ഇന്ധനം ജനങ്ങളുടെ വീട്ടു പടിക്കല്‍ എത്തുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പുവരുത്തുന്നുണ്ട്. 2020 മാര്‍ച്ച് 31 വരെ പ്രധാന് മന്ത്രി ഉജ്വല യോജനയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ എല്‍പിജി ഉപയോക്താക്കള്‍ക്കും പ്രധാന് മന്ത്രി ഗരിബ് കല്യാണ്‍ യോജനയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: