തിരുവനന്തപുരം: വിവാഹമോചിതയായ വീട്ടമ്മയെ ലൈംഗിമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ മുജീബ് റഹ്മാന് എബിവിപി നേതാവ് വിശാല്‍ വധക്കേസിലെ പ്രതികളെ സഹായിച്ച ആളെന്നും ആക്ഷേപം. എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റ് കോട്ട ശ്രീശൈലം വിശാല്‍കുമാറിനെ വധിച്ച എസ്ഡിപിഐ പ്രവര്‍ത്തകരെ മുജീബ് സഹായിച്ചിരുന്നു. നിയമസഹായം ഉള്‍പ്പെടെ പ്രതികള്‍ക്ക് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.
2012 ജൂലൈ 16ന് ക്രിസ്ത്യന്‍ കോളേജില്‍ നവാഗതരെ സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിശാലിനെ യാതൊരു പ്രകോപനവും കൂടാതെ എസ്ഡിപിഐ അക്രമികള്‍ പിന്നില്‍ നിന്നു കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും 17ന് പുലര്‍ച്ചെ മരണമടഞ്ഞു.
കോളേജില്‍ നവാഗതരെ സരസ്വതി പൂജ നടത്തിയതായിരുന്നു എസ്ഡിപിഐ ക്രിമിനലുകളെ പ്രകോപിപ്പിച്ചത്. സരസ്വതി പൂജയ്ക്ക് ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നാസിംന്റെ നേതൃത്വത്തില്‍ 9 ബൈക്കുകളിലായി വടിവാള്‍, കത്തി, ആസിഡ് ബള്‍ബ് തുടങ്ങിയ ആയുധങ്ങളുമായെത്തിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വിശാലിനെ കൂടാതെ വിഷ്ണുപ്രസാദ് , എം.എസ് ശ്രീജിത്ത് എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം ജിഹാദി ശക്തികളായിരുന്നു. അന്നു പ്രതികള്‍ക്കായി നിയമസഹായം ഉള്‍പ്പെടെ ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുജീബ് റഹ്മാനായിരുന്നുവെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
സിപിഎം സംസ്ഥാന നേതാക്കളുടെ ഇഷ്ടതോഴനും നിലവില്‍ എന്‍സിപി നേതാവുമാണ് മുജീബ് റഹ്മാന്. യുവതിയുടെ പരാതിയില്‍ സിപിഎമ്മിന്റെ ഇഷ്ടതോഴനായ മുജീബിനെതിരെ ആദ്യം പോലീസ് കേസ് എടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് പത്രസമ്മേളനം നടത്തുമെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് കേസ് എടുത്തിരിക്കുന്നത്. ബലാത്സംഗം, വിശ്വാസവഞ്ചന, സ്ത്രീകളുടെ അഭിമാനത്തതിന് ക്ഷതം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവാഹിതനായ മുജീബ് റഹ്മാന് തന്റെ മതത്തിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി വിവാഹ വാഗ്ദാനം നല്കി സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. ഇതിനിടെ 12 ലക്ഷം രൂപ തന്റെ കൈയില്‍ തട്ടിയതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: