പട്ടാമ്പി: ലോക്ഡൗണ്‍ ലംഘിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യൂത്ത് ലീഗ് നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ അസഭ്യപ്രചാരണം നടത്തി. യൂത്ത് ലീഗ് പട്ടാമ്പി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കൊപ്പത്ത് പാറമേല്‍ ഉമ്മര്‍ ഫാറൂക്ക് (35) ആണ് പോലീസിനെതിരെ സഭ്യമില്ലാത്ത പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.
ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് രജിസറ്റര്‍ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉമ്മര്‍ ഫാറൂഖിന്റെ പോലീസിനെതിരായ പോസ്റ്റ് പ്രചരിപ്പിച്ച കൊപ്പം സ്വദേശിയായ ഇസ്മയില്‍ വിളയൂര്‍ എന്ന ലീഗ് നേതാവിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ഉമര്‍ ഫാറൂഖിനെതിരെ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കേസെടുത്തത്. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷമാണ് പോലീസിനെതിരെ സമൂഹ മാധ്യമം വഴി അസഭ്യ പ്രചാരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: