വിശാഖപട്ടണം : രാജ്യം കോവിഡ് മാഹാമാരിക്കെതിരെ പൊരുതുമ്പോള്‍ ആറ് മാസത്തെ പ്രസവാവധി ഉപേക്ഷിച്ച് ജോലിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഒരു ഐഎഎസ് ഓഫീസര്‍. ആന്ധ്രാപ്രദേശ് ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിവിഎംസി) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.
കുഞ്ഞിന് വെറും ഒരുമാസം മാത്രം പ്രായമുള്ളതിനാല്‍ പാലൂട്ടുന്നതിനും അമ്മയുടെ സാമിപ്യം ഉറപ്പുവരുന്നതിമായി ശ്രിജന ഓഫീസിലേക്ക് കുട്ടിയേയും ഒപ്പം കുട്ടിയിട്ടുണ്ട്. 2013 ബാച്ചുകാരിയാണ് ശ്രിജന. ഐഎഎസ് അസോസിയേഷനിലെ അസാധാരണമായ ഒരു തൂവല്‍ എന്ന വിശേഷണത്തോടെ ചിഗുരു പ്രശാന്ത് കുമാര്‍ എന്നയാളാണ് ശ്രിജനയുടെ ചിത്രം ആദ്യം പങ്കുവെച്ചത്.
കമ്മിഷണര്‍ പ്രസവാവധി നിരസിച്ച് ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ജോലിയില്‍ വീണ്ടും പ്രവേശിച്ചിരിക്കുന്നു, എല്ലാ കോറോണ പോരാളികള്‍ക്കെല്ലാം തീര്‍ച്ചയായും ഇത് പ്രചോദനം നല്‍കുന്നതാണ് ഇതെന്നും പ്രശാന്തിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.
ഇതിനോടകം തന്നെ ശ്രിജനയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് നേടിയത. ഇവരെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. സാഹചര്യത്തില്‍ ജോലിയില്‍ പ്രവേശിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് അവധി വേണ്ടെന്ന് വെച്ച് താന്‍ തിരികെ എത്തിയത്.
കുഞ്ഞിന് ഒരുമാസം മാത്രമേ പ്രായമുള്ളു. അതുകൊണ്ട് പാലൂട്ടുന്നതിനും ഈ സമയത്ത് അമ്മയുടെ സാമിപ്യം ആവശ്യമായതിനാലുമാണ് കുഞ്ഞിനേയും ഒപ്പം കൂട്ടിയത്. ഓഫീസില്‍ കുഞ്ഞിന് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പ് വരുത്തിയിട്ടുണ്ട്. വളരെ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് കുഞ്ഞ് തനിക്കൊപ്പമുള്ളതെന്നും ശ്രിജന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: