കാസര്‍ഗോഡ്: ജില്ലയിലെ ജനങ്ങളുടെ ആകെ പ്രതീക്ഷയായ ടാറ്റ ആശുപത്രിയുടെ നിര്‍മാണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ദുരൂഹ നീക്കത്തിന് പിന്നില്‍ കാസര്‍ഗോഡ് എംഎല്‍എ എന്‍.എ. നെല്ലിക്കുന്നാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ.ശ്രീകാന്ത്. നിക്ഷിപ്ത താല്പര്യം മൂലം തെക്കിലില്‍ ടാറ്റ നിര്‍മ്മിക്കാന്‍ പോകുന്ന നിര്‍ദ്ദിഷ്ട കോവിഡ് കേയര്‍ ആശുപത്രി ഭൂമിയുടെ പേരില്‍ തര്‍ക്കമുണ്ടാക്കി ജില്ലയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണിത്. ഇതിന്റെ പിന്നില്‍ സ്വകാര്യ മെഡിക്കല്‍ ലോബിയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയുടെ നീക്കം ദുരൂഹമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നെന്നും ബിജെപി വ്യക്തമാക്കി.
കാസര്‍ഗോഡിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്തവര്‍ ആരെങ്കിലും കൊണ്ടുവരുന്ന വികസനത്തെ പോലും തുരങ്കം വച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ആശുപത്രി നിര്‍മ്മാണം അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഇത്തരം കുത്സിത ശ്രമങ്ങള്‍ എന്‍.എ. നെല്ലിക്കുന്നും മുസ്ലിം ലീഗും ഉപേക്ഷിക്കണം. അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്കി. .
മുസ്ലീം ലീഗിന്റെയും മറ്റും നിക്ഷിപ്ത താല്പര്യത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുതെന്ന് ബിജെപി ആവശ്യപെട്ടു. ഭൂമിയുമായി ഉയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതു സംബന്ധിച്ചുള്ള ഉടമ്പടി പരസ്യപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണം. ജില്ലയില്‍ ധാരാളം സര്‍ക്കാര്‍ ഭൂമി ലഭ്യമായിരിക്കുമ്പോള്‍ എന്തിനാണ് ഭൂമിയുടെ കാര്യത്തില്‍ അനാവശ്യ വിവാദമുണ്ടാക്കി പദ്ധതി അട്ടിമറിക്കുന്നതെന്ന് റവന്യൂ മന്ത്രി ഇ..ചന്ദ്രശേഖരന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: