മുംബൈ : ലോക്ഡൗണില്‍ ഓട്ടിസം ബാധിച്ച കുഞ്ഞിന് ഒട്ടകപ്പാല് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് അമ്മ. ഒട്ടകപ്പാല് എത്തിച്ചു നല്കി റെയില്‍വേ. മുംബൈ സ്വദേശിയായ നേഹയുടെ ഓട്ടിസം ബാധിച്ച മൂന്നര വയസ്സുള്ള കുഞ്ഞിനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ റെയില്‍വേ സഹായം എത്തിച്ചു നല്‍കിയത്.
നേഹയുടെ മകന് ആട്, പശു മുതലായ മറ്റുള്ള ജീവികളുടെ പാല് അടക്കം നിരവധി ഭക്ഷ്യവസ്തുക്കള്‍ അലര്‍ജിയായതിനാല്‍ ഒട്ടകപ്പാല് മാത്രമാണ് നല്‍കിയിരുന്നത്. കുട്ടിയുടെ പ്രധാന ഭക്ഷണവും അതായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, ഒട്ടകപ്പാല് കിട്ടാനില്ലാതായി. വളരെ ചുരുക്കം കടകളിലേ ഇത് ലഭിച്ചിരുന്നുള്ളൂ. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന പാല് തീരാറായതോടെ പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
നേഹയുടെ ട്വീറ്റ് ചെയ്ത പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യങ്ങള്‍ ദ്രുതഗതിയിലായി. രാജസ്ഥാനില്‍ നിന്നും റെയില്‍വേ നേരിട്ട് ശേഖരിച്ച് 20 ലിറ്റര്‍ ഒട്ടകപ്പാല് മുംബൈയില്‍ കുഞ്ഞിനായി റെയില്‍വേ എത്തിച്ചു നല്കി. ഇതോടൊപ്പം ഒട്ടകപ്പാല് ആവശ്യപ്പെട്ട മറ്റൊരാള്‍ക്കുകൂടി എത്തിച്ചു നല്‍കിയതായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ബോത്ര അറിയിച്ചു.
തനിക്ക് ലഭിച്ച സഹായത്തിന് നന്ദി അ്റിയിക്കുന്നതായും നേഹ ട്വീറ്റ് ചെയ്തു. ഒപ്പം തന്റെ മകന്റേതു പോലെ തന്നെ അസുഖമുള്ള മറ്റൊരു കുഞ്ഞിന് ഈ ഒട്ടകപ്പാല് പങ്കുവെച്ച് നല്‍കിയതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: