കണ്ണൂര്‍: കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ ഏട് തുന്നി ചേര്‍ത്തു. കോവിഡ് വിമുക്തി നേടിയ രോഗിയുടെ കേരളത്തിലെ ആദ്യത്തെ പ്രസവം നടത്തി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. രണ്ടു ദിവസം മുമ്പ് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കോവിഡ് രോഗമുക്തയായ കാസര്‍കോട് ജില്ലയിലെ ഗര്‍ഭിണിയായ യുവതിക്ക് സന്താനലബ്ധി.
കോവിഡ് മുക്തി നേടിയ യുവതിക്കും ഭര്‍ത്താവിനും ഇതു സന്തോഷത്തിന്റെ ഇരട്ടി മധുരം ആണ് എന്ന് പ്രിന്‍സിപ്പല്‍ ഡോ: എന്‍. റോയ്,മെഡിക്കല്‍ സൂപ്രണ്ട് ഡോ: സുദീപ് എന്നിവര്‍ പറഞ്ഞു. ഇന്നലെ ഉച്ചക്ക് 12.20ന് യുവതി മൂന്നു കിലോ ഭാരമുള്ള ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്കി. ഗൈനക്കോളജി വിഭാഗം മേധാവി ഡോ: അജിത്തിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിലെ ഡോകടര്‍മാര്‍ അനസ്തേഷ്യ വിഭാഗത്തിലെ മേധാവി ഡോ: ചാള്‍സ് , പീഡിയാട്രിക് വിഭാഗം മേധാവി ഡോ: മുഹമ്മദ് എന്നിവര്‍ രാവിലെ 11 മണിയോടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി പ്രത്യേക സജ്ജീകരിച്ച ഓപ്പറേഷന്‍ തീയേറ്ററിലേക്ക് യുവതിയെ മാറ്റുകയും സിസേറിയന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തൃപ്തികരമാണ് എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ കോവിഡ് രോഗം ബാധിച്ച് ഈ യുവതിയും ഭര്‍ത്താവും പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. കോവിഡ് ഫലം പിന്നീട് നെഗറ്റീവ് ആണ് എന്ന് കണ്ടെത്തി. യുവതിയുടെ പ്രസവം അടുത്തതിന്നാല്‍ രണ്ടു ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്യാതെ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ: എന്‍. റോയ്,മെഡിക്കല്‍ സൂപ്രണ്ട് ഡോ: സുദീപ്, കോവിഡ് ടീമിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ നവജാത ശിശുവിനും അമ്മയ്‌ക്കും ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: