കൊടുങ്ങല്ലൂര്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ എടവിലങ്ങ് പഞ്ചായത്ത് കേന്ദ്രീകരിച്ച് ജീവന്‍രക്ഷാ മരുന്നുകള്‍ വിതരണം ചെയ്തു. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ക്കു വേണ്ടി സമാഹരിച്ച് കരുതി വെച്ചിരുന്ന ജീവന്‍രക്ഷാ മരുന്നുകളാണ് കോവിഡ് 19 ന്റെ ദുരിത കാലത്ത് ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്.
സുകൃതം കൂട്ടുകുടുംബം കേന്ദ്രമാക്കി ഡോ.ശ്രീവിദ്യാ സുരേഷിന്റെ നേതൃത്വത്തില്‍ 65 രോഗികള്‍ക്ക് അമ്പതിനായിരം രൂപ വിലമതിക്കുന്ന മരുന്നുകളാണ് വിതരണം ചെയ്തത്. എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ ആശാവര്‍ക്കര്‍മാരും തങ്ങളുടെ പ്രദേശവാസികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ആശാ വര്‍ക്കര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് എടവിലങ്ങ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്ക് ക്ഷാമമാണെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ സേവാഭാരതി പ്രസിഡന്റ് പി.എന്‍. രാജന്, ജന സെക്രട്ടറി കെ. ദിലീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അമ്പതിനായിരം രൂപയിലധികം വിലമതിക്കുന്ന ജീവന് രക്ഷാ മരുന്നുകള്‍ സമര്‍പ്പിച്ചു.
മരുന്നുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പാര്‍വ്വതി ബാബു ഏറ്റുവാങ്ങി. ആശാ വര്‍ക്കര്‍ നിഷാ അനില്‍കുമാര്‍ സേവാഭാരതി സാന്ത്വനം സമിതി ജോ സെക്രട്ടറി സുജിത്ത് വി.ആര്, പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
മൊത്തം ഒരു ലക്ഷത്തില്‍പ്പരം രൂപയ്ക്കുള്ള മരുന്നുകളാണ് എടവിലങ്ങ് പഞ്ചായത്തില്‍ വിതരണം ചെയ്തത്കൊടുങ്ങല്ലൂര് സേവാഭാരതി മെഡിസെല്ലിന്റെ നേതൃത്വത്തില്‍ തുടര്‍ന്നും മറ്റു ഡോക്ടര്‍മാരേയും മെഡിക്കല്‍ റെപ്രസെന്റിറ്റെീവുകളേയും സമീപിച്ച് മരുന്നുകള്‍ ശേഖരിച്ച് ഇനം തരം തിരിച്ച് മരുന്നുക്ഷാമം അനുഭവിക്കുന്ന രോഗികള്‍ക്കായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്കും ആശാ വര്ക്കര്മാരിലേക്കും എത്തിക്കാനുള്ളപരിശ്രമത്തിലാണ്.മരുന്നുകള്‍ സൗജന്യമായി നല്കാന് തയ്യാറുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക 9747046074
പ്രതികരിക്കാൻ ഇവിടെ എഴുതുക: