Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്നമയത്തിന്റെ ജീവന്‍ പ്രാണമയന്‍

വിവേകചൂഡാമണി-113

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 12, 2020, 04:35 am IST
in Samskriti

പ്രാണമയകോശം

അടുത്ത രണ്ട് ശ്ലോകങ്ങളിലായി പ്രാണമയകോശത്തെ വിവരിക്കുന്നു. പ്രാണമയകോശവും അനാത്മാവെന്ന് വ്യക്തമാക്കുന്നു.

ശ്ലോകം 165

കര്‍മ്മേന്ദ്രിയൈഃ പഞ്ചഭിരഞ്ചിതോളയം

പ്രാണോ ഭവേത് പ്രാണമയസ്തു കോശഃ

യേനാത്മവാനന്നമയോളനുപൂര്‍ണ്ണഃ

പ്രവര്‍ത്തതേളസൗ സകല ക്രിയാസു

പഞ്ചകര്‍മ്മേന്ദ്രിയങ്ങളോടു ചേര്‍ന്ന പ്രാണന്‍ (പഞ്ചപ്രാണന്‍മാര്‍) ആണ് പ്രാണമയകോശം. പ്രാണമയകോശവുമായുള്ള ചേര്‍ച്ചയാല്‍ അന്നമയ കോശം ചൈതന്യവത്തായി തീര്‍ന്ന് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നു.

പഞ്ചകര്‍മ്മേന്ദ്രിയങ്ങളും പഞ്ചപ്രാണന്‍മാരും ചേര്‍ന്നതാണ് പ്രാണമയകോശം. പ്രാണന്‍, അപാനന്‍, വ്യാനന്‍ ,ഉദാനന്‍ സമാനന്‍ എന്നിവയാണ് പഞ്ച പ്രാണന്‍മാര്‍. കര്‍മ്മേന്ദ്രിയങ്ങളുടെ പ്രവര്‍ത്തന ശക്തിയാണ് പ്രാണമയകോശം. അത് അന്നമയകോശത്തെ മുഴുവനും വ്യാപിച്ച് നില്‍ക്കുന്നു.ശരീരത്തിന്റെ അടി തൊട്ട് മുടി വരെ  

പ്രാണന്‍ നിലകൊള്ളുന്നു.ഓരോ അവയവവും പ്രവര്‍ത്തിക്കുന്നത് പ്രാണനെ കൊണ്ടാണ്. ഏതെങ്കിലും അവയവത്തില്‍ പ്രാണന്‍  പിന്‍മാറിയാല്‍ ആ അവയവം നിര്‍ജ്ജീവമായിത്തീരും. ആത്മ പ്രതിഫലനം ആനന്ദ, വിജ്ഞാന, മനോമയകോശങ്ങള്‍ വഴി പ്രാണമയനിലൂടെ അന്നമയകോശത്തില്‍ എത്തുന്നു.

പ്രാണമയകോശമില്ലെങ്കില്‍ അന്നമയകോശത്തിന് നിലനില്‍പ്പില്ല. പ്രാണമയകോശമുള്ളതിനാലാണ് ശരീരത്തിലെ എല്ലാ ചേഷ്ടകളും നടക്കുന്നത്. ദേഹം ജീവനോടെ ഇരിക്കുന്നത് പ്രാണമയകോശത്തിന്റെ ശക്തിയാലാണ്. അതിനാല്‍ അന്നമയത്തിന്റെ ജീവനാണ് പ്രാണമയന്‍.

മരിക്കുമ്പോള്‍ പ്രാണസഞ്ചാരമില്ലാത്തതിനാല്‍ ആത്മ സംബന്ധമില്ലാത്തതിനാല്‍ ശരീരം ചേതനയറ്റതാകുന്നു.

പ്രാണമയകോശത്തെ സ്ഥൂല ശരീരത്തില്‍ ഉള്‍പ്പെടുത്തണോ അതോ സൂക്ഷ്മ ശരീരത്തില്‍ പെടുത്തണോ എന്നതിനെ ആചാര്യന്‍മാരുടെ ഇടയില്‍ തന്നെ രണ്ട് പക്ഷമുണ്ട്. രണ്ട് പക്ഷവും ശരിയാണ്. സ്ഥൂല – സൂക്ഷ്മ ശരീരങ്ങളെ തമ്മില്‍ ചേര്‍ക്കുന്ന ഘടകമാണിത്.അതുകൊണ്ട് പ്രാണമയ കോശത്തിന്റെ ഒരംശം സ്ഥൂല ശരീരത്തിന്നോടുംത്തിനും മറ്റെ അംശം സൂക്ഷ്മ ശരീരത്തോടും ചേന്നിക്കുന്നുവെന്ന് പറയാം.

ശ്ലോകം 166

നൈവാത്മാപി പ്രാണമയോ വായു വികാരോ

ഗന്താഗന്താ വായുവദന്തര്‍ ബഹിരേഷഃ

യസ്മാത് കിഞ്ചിത് ക്വാപി ന വേത്തീഷ്ടമനിഷ്ടം

സ്വം വാന്യം വാ കിഞ്ചന നിത്യം പരതന്ത്രഃ

പ്രാണമയകോശവും ആത്മാവല്ല. അത് വായുവിന്റെ വികാരം മാത്രമാണ്. വായുവിനെപ്പോലെ അത് അകത്തേക്കും പുറത്തേക്കും വന്നും പോയും കൊണ്ടിരിക്കുന്നു. തന്റെയോ മറ്റൊരാളുടേയോ സുഖമോ ദുഃഖമോ ഒന്നും തന്നെ അത് ഒരിക്കലും അറിയുന്നില്ല. എപ്പോഴും ആത്മാവിനെ ആശ്രയിച്ച് കഴിയുന്നവനാണ് പ്രാണന്‍.

പ്രാണനില്ലെങ്കില്‍ ശരീരത്തിന് പ്രവര്‍ത്തിക്കാനാവില്ല എന്ന് പറയുമ്പോള്‍ പ്രാണനാണ് ഏറ്റവും കേമന്‍ എന്ന് തെറ്റിദ്ധരിച്ച് പോകരുത്. പ്രാണമയകോശം ആത്മാവല്ല. അത് ആത്മാവിനെ ആശ്രയിച്ച് നില്‍ക്കുന്നതാണ്.

വായുവിന്റെ വികാരം മാത്രമാണ് പ്രാണ മയകോശം. ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിനെ ആശ്രയിച്ചിക്കുന്നു. പ്രാണന്‍ ദേഹം വിട്ടാല്‍ ചേഷ്ടകള്‍ ഇല്ലാതാവുകയും ചെയ്യും. ശരീരത്തിലിരിക്കുമ്പോള്‍ മാത്രമേ പ്രാണന്‍ എന്ന് വിളിക്കൂ. പുറത്ത് പോയാല്‍ വെറും വായു മാത്രമാണ്. വായുവിന്റെ മറ്റൊരു ഭാവമായതിനാലും വരവും പോക്കും ഉള്ളതിനാലും പ്രാണ മയകോശം ആത്മാവല്ല.

പ്രാണന്‍ സ്വയമേവ ജഡമായതിനാല്‍ തന്റെയോ മറ്റുള്ളതിന്റെയോ ഇഷ്ടത്തേയും അനിഷ്ടത്തേയും അറിയില്ല.എന്നാല്‍ ആത്മാവ് ചൈതന്യമാണ് നിത്യനും സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയുമാണ്. അതിന് ഒരുതരത്തിലുള്ള മാറ്റമോ ചലനമോ പോക്ക് വരവോ ഇല്ല. എല്ലാം അറിയുന്ന ചൈതന്യമാണത്. അതിനാല്‍ പ്രാണ മയകോശം ആത്മാവല്ല.

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

Kerala

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.