ന്യൂദല്‍ഹി : രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പടുത്തി നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കിയത് കൊണ്ടാണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറവാകാന്‍ കാരണം. ആദ്യഘട്ടത്തില്‍ തന്നെ പ്രതിരോധ നടപടികള്‍ കര്ശ്ശമാക്കിയത് കൊണ്ടാണ് 7000ല്‍ അധികം കോവിഡ് രോഗികള്‍ എന്ന നിലയില്‍ നിയന്ത്രിക്കാനായത്. അല്ലെങ്കില്‍ ഈ സമയം രണ്ടുലക്ഷത്തില്‍ അധികം കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞേനെയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ മാത്രമാണ് നടത്തിയതെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്കാന്‍ ചിലപ്പോള്‍ നമുക്ക് സാധിക്കില്ലായിരുന്നു. ക്രിയാത്മകമായാണ് ഇന്ത്യ കോവിഡിനെ നേരിടുന്നത്. കൃത്യമായ സമീപനത്തോടെ നാം കാര്യങ്ങളെ പിന്തുടര്ന്നു. അല്ലെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്ക് ഇന്ത്യയില്‍ 8.2 ലക്ഷം കോവിഡ് 19 രോഗികള്‍ ഉണ്ടായേനെയെന്നും അഗര്‍വാള്‍ പറഞ്ഞു.
രാജ്യത്ത് 7,447 പേര്‍ക്ക് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 642 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേര് മരിക്കുകയും 1,035 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. റിപ്പോര്‍്ട്ടുകള്‍ പ്രകാരം 239 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്.
രോഗികളുടെ എണ്ണം വര്‍ധിച്ചാലും നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസലേഷന്‍ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനവും ഒരുക്കി കഴിഞ്ഞു. ഇതു വര്‍ധിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: