ന്യൂദല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ തീരുമാനം ഉചിതമായതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ദല്‍ഹി കേന്ദ്രത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
മറ്റു വികസിത രാജ്യങ്ങളെക്കാള്‍ ഇന്ത്യയുടെ നില വളരെ മികച്ചതാണ്. നമ്മള് വളരെ മുന്‍പേ തന്നെ ലോക്ക് ഡൗണ്‍ ആരംഭിച്ചതാണ് ഇതിനുകാരണം. ഇപ്പോള്‍ ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാല്‍ ഇതുവരെകൈവരിച്ച നേട്ടങ്ങളെല്ലാം നഷ്ടപ്പെടും. കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു പുറമേ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവരും ലോക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ഇളവുകള്‍ വരുത്തിയാലും അന്താരാഷ്ട്ര ആരോഗ്യ മാര്‍നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നുമാണ് സൂചനകള്‍. ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: