മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായാലും ഇന്ത്യ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിസന്ധി ഉണ്ടാവില്ലെന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് രത്തന്‍ ടാറ്റ. മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനം തള്ളിയാണ് ടാറ്റ രംഗത്തെത്തിയത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വൈറസ് ബാധയ്ക്ക് ശേഷവും വലിയതോതില്‍ തിരിച്ചുവരും എന്ന് രത്തന്‍ടാറ്റ പറഞ്ഞതായായിരുന്നു വാര്‍ത്തകള്‍. ഞാന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് കഴിഞ്ഞ ദിവസം രത്തന്‍ ടാറ്റയുടേതെന്ന പേരില്‍ ലേഖനം വന്നത്. ഒരു ആധികാരികതയും ഇല്ലാതെയാണ് മാതൃഭൂമി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് ഇതിലൂടെ മനസിലാകുന്നത്. ടാറ്റ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയോ എന്നുകൂടി പരിശോധിക്കാതെയാണ് പത്രത്തില്‍ അച്ചടിച്ചത്. തന്റെ പേരില്‍ വ്യാജവാര്‍ത്ത ഇറക്കിയെന്ന് രത്തന്‍ ടാറ്റ തന്നെ വെളിപ്പെടുത്തിയതിനാല്‍ മാതൃഭൂമി മാപ്പ് പറയണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: